ഐഷാ പോറ്റിയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ രണ്ട് പ്രധാന ആവശ്യങ്ങളാണ് രശ്മി കോണ്‍ഗ്രസിന് മുമ്പില്‍ വെച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി ഇടപെട്ട് തീര്‍ക്കണം, യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ പദവി എന്നിവയാണ് ആവശ്യങ്ങള്‍.
എന്നാല്‍ രണ്ട് ആവശ്യങ്ങളോടും കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷവും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന് രശ്മി പാര്‍ട്ടിയെ അറിയിച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയാണ് മത്സരിച്ചത്. എന്നാല്‍ മികച്ച ഭൂരിപക്ഷത്തില്‍ ബാലഗോപാലിനെ കൊട്ടാരക്കര തെരഞ്ഞെടുത്തു.
അന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗമായിരുന്ന കെ.എന്‍. ബാലഗോപാലിനെയല്ല ഇന്ന് കൊട്ടാരക്കരയില്‍ യു.ഡി.എഫിന് നേരിടാനുള്ളത്. സംസ്ഥാന മന്ത്രിസഭയിലെ പ്രധാനിയും ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാലിനെ നേരിടാന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരണമെന്ന കണക്കുകൂട്ടലുകളാണ് കോണ്‍ഗ്രസിനെ ഐഷാ പോറ്റിക്ക് മുമ്പിലെത്തിച്ചത്.
2011ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം ഇടതിന് ഏറെ സ്വാധീനമുള്ള കൊട്ടാരക്കര മണ്ഡലം അയിഷ പോറ്റിയിലൂടെ പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
സി.പി.ഐ.എമ്മില്‍ ടേം വ്യവസ്ഥ കര്‍ശനമാക്കിയതോടെയാണ് 2021ല്‍ ഐഷാ പോറ്റിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടത്. ശേഷം ഏറെ കാലം ആക്ടീവ് പൊളിറ്റിക്സില്‍ നിന്നും അവര്‍ പിന്‍വാങ്ങിയിരുന്നു.
2011ല്‍ 20,592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷാ പോറ്റി, 2016ല്‍ 42,632 വോട്ടുകളുടെ കൂറ്റന്‍ ലീഡുമായാണ് വിജയം സ്വന്തമാക്കിയത്. അന്ന് മന്ത്രിയോ സ്പീക്കറോ ആയേക്കുമെന്ന് ചര്‍ച്ചകളുണ്ടായെങ്കിലും അതുണ്ടായില്ല.
Content highlight: Mahila Congress leader R. Rashmi joins BJP.