മാഹിയില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു; ബി.ജെപി ഓഫീസിനും പൊലീസ് ജീപ്പിനും തീ വെച്ചു
Political Violance
മാഹിയില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു; ബി.ജെപി ഓഫീസിനും പൊലീസ് ജീപ്പിനും തീ വെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th May 2018, 7:27 pm

പുതുച്ചേരി: മാഹിയില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു. മാഹി ഇരട്ടപ്പിലാക്കൂലില്‍ ബി.ജെ.പി ഓഫിസിനു തീവച്ചു. പൊലീസും അഗ്‌നിശമന സേനയും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിനിടെ മാഹി പൊലീസിന്റെ ജീപ്പിനും തീ വെച്ചു.

കഴിഞ്ഞ ദിവസം സി.പി.ഐ.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ മാഹിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.


Also Read ബാബു കൊല്ലപ്പെട്ടത് മുഖ്യമത്രിക്കെതിരെ സംസാരിച്ചിതിനെന്നു ആര്‍.എസ്.എസ് വ്യാജ പ്രചാരണം; പ്രചരിപ്പിക്കുന്നത് പുതുച്ചേരി മുഖ്യമന്ത്രിക്കെതിരായ പ്രസംഗം

ഇന്നലെ രാത്രിയാണ് മാഹി മുന്‍ കൗണ്‍സിലറായ ബാബുവിനെ ഒരു സംഘം വെട്ടിക്കൊന്നത്. മാഹി പള്ളൂരില്‍ വച്ചാണ് ബാബുവിനെ ഒരു സംഘം വെട്ടിയത്. രാത്രി വീട്ടിലേക്ക് പോവും വഴി പതിയിരുന്ന ആക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. .കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.

ബാബുവിന് വെട്ടേറ്റതിന് പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും മാഹിയില്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂമാഹിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഷിമോജാണ് മരിച്ചത്. വെട്ടേറ്റ ഷിമോജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.