മഹേഷിന്റെ പ്രതികാരം; പച്ച മനുഷ്യരുടെ മണമുള്ള സിനിമ
D-Review
മഹേഷിന്റെ പ്രതികാരം; പച്ച മനുഷ്യരുടെ മണമുള്ള സിനിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2016, 11:39 pm

“മഹേഷിന്റെ പ്രതികാരം” കുഞ്ഞു കാഴ്ച്ചകളുടെ ഒടയതമ്പുരാനാണ്. കുഞ്ഞു കാഴ്ച്ചകളും കുഞ്ഞു ജീവിതങ്ങളും ഈ വലിയ ലോകത്തോട് സംവേദിക്കുന്നത്തിന്റെ മനോഹാരിതയാണ് ഈ ചിത്രത്തിന്റെ മൂലധനം.. പ്രതികാരമെന്ന മാനുഷിക വികാരം തന്നെ വളരെയധികം പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. പ്രതികാരത്തിന്റെ ഹാസ്യവല്‍ക്കരണം പ്രേക്ഷകരെ തെല്ലോന്നമ്പരപ്പിക്കുകയും പതിയെ അതിന്റെ ഒഴുക്കിലേക്ക് അവരെത്തിച്ചേരുകയും ചെയ്യുകയാണിവിടെ.

Film-Review-2

Hari-Narayanan-3ഫിലിം റിവ്യൂ | ഹരിനാരായണന്‍

ഗ്രാമീണതയെ പശ്ചാത്തലമായി സ്വീകരിച്ച്, ഗ്രാമീണ കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന മലയാള സിനിമകള്‍ കൃത്യമായി പിന്തുടരുന്ന ചില പാറ്റേണുകളുണ്ട്. അത്തരം ക്ലീഷേ കാഴ്ച്ച ശീലങ്ങളെ തകിടം മറിച്ച് കൊണ്ട് വെള്ളിത്തിരയില്‍ സൃഷ്ടിക്കുന്ന ചെറു വിപ്ലവമാണ് “മഹേഷിന്റെ പ്രതികാര”ത്തെ അടുത്ത കാലത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാക്കി മാറ്റുന്നത്.

വാണിജ്യ സിനിമാ ഫോര്‍മുലകളുടെ ആവര്‍ത്തിച്ചുപയോഗിച്ച മുഷിഞ്ഞു നാറിയ കുപ്പായത്തിലേക്ക് തന്റെ സിനിമയെ തിരുകി കയറ്റാതെ തന്നെ ശുദ്ധ ഹാസ്യത്തിലൂടെയും, ജീവിതത്തിന്റെ ചൂടും ചൂരുമുള്ള കഥാ സന്ദര്‍ഭങ്ങളിലൂടെയും കാഴ്ച്ചയുടെ നവീനമായ ഊടുവഴികള്‍ തുറന്നു കൊണ്ട് ദിലീഷ് പോത്തന്‍ പ്രേക്ഷര്‍ക്ക്  രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന രസികന്‍ കാഴ്ച്ചാനുഭവം നല്‍കുന്നു.

കണ്ടു മടുത്തതും, കൃത്രിമവും അറുമുഷിപ്പനുമായ ഗ്രാമീണ നന്മ, നിഷ്‌കളങ്കത എന്നിവയില്‍ നിന്നുള്ള മാറി നടത്തമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്ന നിരവധി ഘടകങ്ങളിലൊന്ന്. അതിഭാവുകത്വം ലവലേശമില്ലാതെ തന്നെ നിത്യജീവിതത്തില്‍ എന്നും കണ്ടുമുട്ടുന്ന വ്യക്തികളേയും അവരിലൂടെ ഉരുത്തിരിയുന്ന കഥാഗതിയേയും നര്‍മ്മത്തിന്റൈ മേമ്പൊടിയില്‍ ചാലിച്ച് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിടത്താണ് “മഹേഷിന്റെ് പ്രതികാരം” വാണിജ്യ സിനിമയുടെ മോഹഭൂമികയില്‍ നിന്നുകൊണ്ട് തന്നെ മലയാള സിനിമയില്‍ പുതുവഴികള്‍ വെട്ടേണ്ടതിന്റെ ആവശ്യകതയെ ആവര്‍ത്തിച്ചോര്‍മ്മിപ്പിക്കുന്നത്.

സാമ്പ്രദായിക സിനിമാ, കാഴ്ച്ച സംസ്‌കാരത്തെ വെല്ലുവിളിച്ചു കൊണ്ട് രംഗപ്രവേശം ചെയ്ത  ന്യൂ ജനറേഷന്‍ തരംഗം നിരവധി പ്രതിലോമകരമായ സ്വഭാവഗുണങ്ങള്‍ ഉള്‍ച്ചേര്‍ന്നിരുന്നെങ്കില്‍ കൂടി, വിപ്ലവാത്മകമായ സവിശേഷതകള്‍ കൂടി ഉള്‍ക്കൊണ്ട ഒന്നായിരുന്നു. ആഷിക് അബു ഉള്‍പ്പടെയുള്ള യുവ സംവിധായകര്‍ യാഥാസ്ഥിക സിനിമാ ഘടനയെ തകര്‍ക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തിയെന്നതാണ് ന്യൂ ജെന്‍ തരംഗത്തിന്റെ സുപ്രധാനമായ നേട്ടം.

Maheshinte-Prathikaram-2അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെ അപ്രധാനമെന്ന് ആദ്യനിരീക്ഷണത്തില്‍ അനുഭവവേദ്യമാവുന്ന നിരവധി ചെറുസംഭവങ്ങളെ കോര്ത്തികണക്കി മുന്നോട്ടു കൊണ്ടുപോവുന്ന സിനിമാശൈലി പ്രേക്ഷകരെ കട്ടപ്പനയെന്ന പ്രദേശത്തെ  അനേകം മനുഷ്യജീവിതങ്ങളില്‍ ഒന്നാക്കി മാറ്റുകയും അവരുടെ ജീവിതഗന്ധിയായ അനുഭവങ്ങളുടെ, വികാര വിക്ഷോഭങ്ങളുടെ കാഴ്ച്ചപ്പെടുത്തലിലൂടെ അത്തരം ജീവിതങ്ങളോട് ഐക്യപ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സാമ്പ്രദായിക സിനിമാ, കാഴ്ച്ച സംസ്‌കാരത്തെ വെല്ലുവിളിച്ചു കൊണ്ട് രംഗപ്രവേശം ചെയ്ത  ന്യൂ ജനറേഷന്‍ തരംഗം നിരവധി പ്രതിലോമകരമായ സ്വഭാവഗുണങ്ങള്‍ ഉള്‍ച്ചേര്‍ന്നിരുന്നെങ്കില്‍ കൂടി, വിപ്ലവാത്മകമായ സവിശേഷതകള്‍ കൂടി ഉള്‍ക്കൊണ്ട ഒന്നായിരുന്നു. ആഷിക് അബു ഉള്‍പ്പടെയുള്ള യുവ സംവിധായകര്‍ യാഥാസ്ഥിക സിനിമാ ഘടനയെ തകര്‍ക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തിയെന്നതാണ് ന്യൂ ജെന്‍ തരംഗത്തിന്റെ സുപ്രധാനമായ നേട്ടം.

അടുത്ത പേജില്‍ തുടരുന്നു

“ആമേനി” ല്‍ സാഹചര്യങ്ങളോട് പ്രതികരിക്കാനറിയാതെ പകച്ചു പോവുന്ന ദുര്‍ബമലനായ ഗ്രാമീണ കഥാപാത്രമായെത്തിയ ഫഹദ് ഫാസില്‍ ഹൈറേഞ്ചുകാരനായ  മഹേഷായി രൂപാന്തരം പ്രാപിക്കുമ്പോളുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഗ്രാമപശ്ചാത്തലത്തില്‍ മുന്‍പ് വന്നിട്ടുള സിനിമകളിലെ ക്ലീഷേ നായകരൂപങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി തന്നെ ഫഹദ് മഹേഷിനെ അവതരിപ്പിച്ചിട്ടുണ്ട്.

Maheshinte-Prathikaramമലയാള സിനിമ തറവാടുകളില്‍ നിന്ന് മോചനം നേടേണ്ടിയിരിക്കുന്നുവെന്ന ആഷിക്കിന്റെ പ്രസ്താവനയും നിരവധി തലക്കെട്ടുകള്‍ സൃഷ്ടിച്ചു. അതേ ആഷിഖ് അബുവിന്റെ സംഘത്തില്‍ നിന്ന് സംവിധാനം പഠിച്ചെത്തിയ ദിലീഷ് പോത്തന്റെ അരങ്ങേറ്റം പ്രതീക്ഷകളെ കവച്ചു വെയ്ക്കുന്ന ഒന്നായി മാറിയിരിക്കുന്നു. മഹേഷ് എന്ന തനി ഗ്രാമീണനായ ഒരു ഫോട്ടോഗ്രാഫറുടെ ജീവിതത്തിലൂടെ മുന്നോട്ടു പോവുന്ന സിനിമ, മഹേഷിന്റെ, സാമൂഹ്യ ജീവിതം, പ്രണയം, ഉത്തരവാദിത്തങ്ങള്‍ ഒടുവില്‍ അയാളുടെ ജീവിതത്തെ തന്നെ ഗതി മാറ്റിയ പ്രതികാരം എന്നിങ്ങനെ വികസിക്കുന്നു.

നര്‍മ്മത്തില്‍ പൊതിഞ്ഞ രംഗങ്ങള്‍ ധാരാളമായി ഉള്‍ക്കൊള്ളിച്ച ശ്യാം പുഷ്‌കരന്റെ ഉള്‍ക്കാമ്പുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ വിജയ ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തികച്ചും സാധാരണക്കാരായ ഒരു കൂട്ടം വ്യക്തികളും അവര്‍ക്കിടയിലെ സൗഹൃദങ്ങളും പ്രശ്‌നങ്ങളും പുതിയൊരു വീക്ഷണകോണിലൂടെ, നിഷ്‌കളങ്കമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. മലനാടിന്റെ മനസിലേക്ക് ഷൈജു ഖാലിദിന്റെ കാമറ സഞ്ചരിച്ചിട്ടുണ്ട്. കൃത്രിമത്വം ഒട്ടും അനുഭവപ്പെടാതെ കുറച്ചു സാധാരണ മനുഷ്യരുടെ അസാധാരണമായ കഥ പറയുകയെന്ന ശ്രമകരമായ ദൗത്യമാണ് ദിലീഷും കൂട്ടരും ഏറ്റെടുത്തതും അപ്രതീക്ഷിതമാം വണ്ണം വിജയിപ്പിച്ചതും.

കാസ്റ്റിംഗ് ആണ് ഈ സിനിമയിലെ യഥാര്‍ത്ഥ  ഹീറോയെന്ന്! സമ്മതിക്കേണ്ടി വരും. “ഞാന്‍ സ്റ്റീവ് ലോപ്പസി” ലും, “മണ്‍റോ തുരുത്തി” ലും മികച്ച പ്രകടനവുമായി ശ്രദ്ധയാകര്‍ഷി്ച്ച  അലന്‍സിയറുടെ കഥാപാത്രം ആ നടന്റെ കഴിവിനെ വേണ്ടവിധത്തില്‍ മലയാള സിനിമ പ്രയോജപ്പെടുത്തിയിട്ടില്ലെന്ന സത്യത്തിന് അടിവരയിടുന്നു.

Maheshinte-Prathikaram-3“ആമേനി” ല്‍ സാഹചര്യങ്ങളോട് പ്രതികരിക്കാനറിയാതെ പകച്ചു പോവുന്ന ദുര്‍ബമലനായ ഗ്രാമീണ കഥാപാത്രമായെത്തിയ ഫഹദ് ഫാസില്‍ ഹൈറേഞ്ചുകാരനായ  മഹേഷായി രൂപാന്തരം പ്രാപിക്കുമ്പോളുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഗ്രാമപശ്ചാത്തലത്തില്‍ മുന്‍പ്് വന്നിട്ടുള സിനിമകളിലെ ക്ലീഷേ നായകരൂപങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി തന്നെ ഫഹദ് മഹേഷിനെ അവതരിപ്പിച്ചിട്ടുണ്ട്.

കാസ്റ്റിംഗ് ആണ് ഈ സിനിമയിലെ യഥാര്‍ത്ഥ  ഹീറോയെന്ന്! സമ്മതിക്കേണ്ടി വരും. “ഞാന്‍ സ്റ്റീവ് ലോപ്പസി” ലും, “മണ്‍റോ തുരുത്തി” ലും മികച്ച പ്രകടനവുമായി ശ്രദ്ധയാകര്‍ഷി്ച്ച  അലന്‍സിയറുടെ കഥാപാത്രം ആ നടന്റെ കഴിവിനെ വേണ്ടവിധത്തില്‍ മലയാള സിനിമ പ്രയോജപ്പെടുത്തിയിട്ടില്ലെന്ന സത്യത്തിന് അടിവരയിടുന്നു.

“പ്രേമം” ഫെയിം സൗബിന്‍  ക്രിസ്പിനായി മാറുമ്പോള്‍ ഓരോ ഡയലോഗും കൂട്ടച്ചിരിയുണര്‍ത്തുന്നുണ്ട്. ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രം മഹേഷിന്റെ ചാച്ചനാണ്. വളരെ കുറച്ച് സംഭാഷണങ്ങള്‍ മാത്രമുള്ള ചാച്ചന്റെ കഥാപാത്രം ചില നോട്ടങ്ങളിലൂടെയും, മൗനത്തിലൂടെയും ഒരുപാടു കാര്യങ്ങള്‍ സംവേദനം ചെയ്യുന്നുണ്ട്. നായികാ കഥാപാത്രങ്ങളായെത്തിയ അനുശ്രീയും, ജിംസിയെന്ന തന്റേടിയായി അപര്‍ണയും ചിത്രത്തിലെ അവിഭാജ്യ ഘടകങ്ങളാവുന്നു.

അടുത്ത പേജില്‍ തുടരുന്നു

വാണിജ്യ സിനിമാ ഫോര്‍മുലകളുടെ ആവര്‍ത്തിച്ചുപയോഗിച്ച മുഷിഞ്ഞു നാറിയ കുപ്പായത്തിലേക്ക് തന്റെ സിനിമയെ തിരുകി കയറ്റാതെ തന്നെ ശുദ്ധ ഹാസ്യത്തിലൂടെയും, ജീവിതത്തിന്റെ ചൂടും ചൂരുമുള്ള കഥാ സന്ദര്‍ഭങ്ങളിലൂടെയും കാഴ്ച്ചയുടെ നവീനമായ ഊടുവഴികള്‍ തുറന്നു കൊണ്ട് ദിലീഷ് പോത്തന്‍ പ്രേക്ഷര്‍ക്ക്  രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന രസികന്‍ കാഴ്ച്ചാനുഭവം നല്‍കുന്നു.

Maheshinte-Prathikaram-4“സ്റ്റീവ് ലോപ്പസില്‍” വിസ്മയിപ്പിച്ച സുജിത് ശങ്കര്‍ ജിമ്‌സനെന്ന പരുക്കനായി വീണ്ടുമെത്തുന്നു. മഹേഷിന്റെ  വീട്ടിലെ പട്ടി പോലും ഈ സിനിമയിലെ ഒരു കഥാപാത്രമാണെന്ന് തന്നെ പറയേണ്ടി വരും. അത്രയ്ക്കും സൂക്ഷ്മമായി, വളരെ ചെറുതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാവുന്ന ഒരുപാടു സംഗതികള്‍ കൂട്ടിയോജിപ്പിച്ച് സംവിധായകന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

വരിക്കാശ്ശേരി മന കിട്ടിയില്ലെങ്കില്‍ ഷൂട്ടിംഗ് നടക്കില്ലെന്ന് പറയുന്ന കഥാപാത്രമായി ദിലീഷ് പോത്തന്‍ “സാള്‍ട്ട്  ആന്‍ഡ് പെപ്പറി”ല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.  അതിന്റെ ബാക്കിയായി വേണം ഈ ചിത്രത്തില്‍ സൗബിന്റെ കഥാപാത്രം  മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ സവര്‍ണ്ണ  ശരീരത്തെ ഹാസ്യരൂപേണ വിവരിക്കുന്നതിനെ വായിക്കാന്‍.

ഒരു പൊങ്ങച്ചമെന്നോണം വര്‍മ്മ, നായര്‍, മേനോന്‍ അതില്‍ കുറഞ്ഞൊരു കഥാപാത്രത്തെ ലാലേട്ടന്‍ അവതരിപ്പിക്കില്ലെന്ന് ലാല്‍ ഫാനായ സൗബിന്‍ പറയുന്നത് വളരെ കൃത്യമായി സംവിധായകന്‍ അടയാളപ്പെടുത്തുന്ന സവര്‍ണ്ണത വിരുദ്ധ രാഷ്ട്രീയമായി തന്നെ കണക്കാക്കാം.

നര്‍മ്മത്തില്‍ പൊതിഞ്ഞ രംഗങ്ങള്‍ ധാരാളമായി ഉള്‍ക്കൊള്ളിച്ച ശ്യാം പുഷ്‌കരന്റെ ഉള്‍ക്കാമ്പുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ വിജയ ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തികച്ചും സാധാരണക്കാരായ ഒരു കൂട്ടം വ്യക്തികളും അവര്‍ക്കിടയിലെ സൗഹൃദങ്ങളും പ്രശ്‌നങ്ങളും പുതിയൊരു വീക്ഷണകോണിലൂടെ, നിഷ്‌കളങ്കമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.

Maheshinte-Prathikaram8

ഷാജി കൈലാസ്, പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ സവര്‍ണ്ണ താരശരീരമായി സ്വയം കാഴ്ച്ചപ്പെട്ട ലാല്‍ കഥാപാത്രങ്ങളെ പുതിയ തലമുറ വിമര്‍ശന വിധേയമാക്കുന്നതിനെ തികച്ചും പോസിറ്റിവ് ആയി കണക്കാക്കേണ്ടതുണ്ട്. മലയാളികളുടെ കാഴ്ച്ചശീലങ്ങളെ അട്ടിമറിക്കുന്ന ഏതൊരു നീക്കവും പ്രോത്സാഹനമര്‍ഹിക്കുന്നു. ആ അര്‍ത്ഥത്തില്‍ മഹേഷും കൂട്ടരും ഒരു മിനി ഹൈറേഞ്ച് വിപ്ലവം തന്നെ തീര്‍ക്കുകയാണ് തിരശീലയില്‍.

“മഹേഷിന്റെ പ്രതികാരം” കുഞ്ഞു കാഴ്ച്ചകളുടെ ഒടയതമ്പുരാനാണ്. കുഞ്ഞു കാഴ്ച്ചകളും കുഞ്ഞു ജീവിതങ്ങളും ഈ വലിയ ലോകത്തോട് സംവേദിക്കുന്നത്തിന്റെ മനോഹാരിതയാണ് ഈ ചിത്രത്തിന്റെ മൂലധനം.. പ്രതികാരമെന്ന മാനുഷിക വികാരം തന്നെ വളരെയധികം പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. പ്രതികാരത്തിന്റെ ഹാസ്യവല്‍ക്കരണം പ്രേക്ഷകരെ തെല്ലോന്നമ്പരപ്പിക്കുകയും പതിയെ അതിന്റെ  ഒഴുക്കിലേക്ക് അവരെത്തിച്ചേരുകയും ചെയ്യുകയാണിവിടെ.

ഒടുവില്‍ മഹേഷിന്റെ  പ്രതികാരം ഓരോ കാണിയുടെയും അഭിമാനപ്രശ്‌നമാവുന്ന അവസ്ഥ. നായകനെ നമ്മളിലൊരുവനായി അനുഭവപ്പെടുത്തുകയാണ് സംവിധായകന്‍. അതിഭാവുകത്വം ഒട്ടുമില്ലാതെ തന്നെ ജീവിതം പറയാമെന്നും നുറുങ്ങു തമാശകള്‍ക്ക് പോലും തീയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്താമെന്നും ചിത്രം തെളിയിക്കുന്നു. അവസാന രംഗങ്ങളില്‍ പ്രേക്ഷക മനസില്‍ നിന്ന് പോലും “കമോണ്ട്രാ  മഹേഷേ” എന്ന വിളികള്‍ ഉയര്‍ത്തുന്നിടത്താണ് മഹേഷും അയാളുടെ പ്രതികാരവും പിന്നെ ഒരു കൂട്ടം പച്ച മനുഷ്യരും മലയാള സിനിമയില്‍ മറ്റൊരു മനോഹരമായ ഏട് ചമയ്ക്കുന്നത്.