എഡിറ്ററായി കരിയര്‍ ആരംഭിച്ച് സംവിധായകന്‍ എന്ന രീതിയിലും മലയാള സിനിമയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് മഹേഷ് നാരായണന്‍. രാത്രി മഴ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങി അദ്ദേഹം ട്രാഫിക് മുതല്‍ നിരവധി സിനിമകളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.
എഡിറ്ററായി കരിയര്‍ ആരംഭിച്ച് സംവിധായകന്‍ എന്ന രീതിയിലും മലയാള സിനിമയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് മഹേഷ് നാരായണന്‍. രാത്രി മഴ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങി അദ്ദേഹം ട്രാഫിക് മുതല്‍ നിരവധി സിനിമകളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.
ടേക്ക് ഓഫ് എന്ന സിനിമയിലൂടെയാണ് മഹേഷ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സി.യൂ സൂണ്‍, മാലിക്, അറിയിപ്പ് ഉള്‍പ്പടെ മികച്ച സിനിമകള്‍ സംവിധാനം ചെയ്തു. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മലയന്‍ കുഞ്ഞ്. ഫഹദ് ഫാസില്‍ നായകനയായെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ മലയന്‍ കുഞ്ഞ് സിനിമയെ കുറിച്ചും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചും മഹേഷ് നാരായണന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയന്‍ കുഞ്ഞ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമയാണെന്നും എ.ആര്‍ റഹ്‌മാന്‍ പ്രൊജക്ടിലേക്ക് ജോയിന്‍ ചെയ്തപ്പോള്‍ തിയേറ്റര്‍ സാധ്യതകള്‍ അന്വേഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘മലയന്‍കുഞ്ഞിന്റെ തിരക്കഥ ഞാനായിരുന്നു. ആദ്യം ഒ.ടി.ടിയിലേക്ക് പ്ലാന്‍ ചെയ്ത ആ ചിത്രത്തിലേക്ക് സംഗീത സംവിധായകനായി എ.ആര്‍.റഹ്‌മാന്‍ വന്നപ്പോഴാണ് ആ സിനിമയുടെ തീയേറ്റര്‍ സാധ്യതകള്‍ ഞങ്ങള്‍ ചിന്തിച്ചത്. രണ്ട് പ്ലാറ്റ്‌ഫോമും ഒന്നിച്ച് പോകണം എന്നാണ് എനിക്ക് തോന്നുന്നത്. രണ്ടിലും രണ്ട് സ്വഭാവത്തിലുള്ള സിനിമകളാണ്. തീയേറ്ററില്‍ കാണേണ്ടവ അവിടെത്തന്നെ കാണണം.

Photo: ഫഹദ് ഫാസില്‍, മലയന്‍ കുഞ്ഞ് സിനിമയിലെ രംഗത്തില്‍ നിന്ന്
പഴയതുപോലെയല്ല, ആളുകളെ തീയേറ്ററിലേക്ക് എത്തിക്കുക ബുദ്ധിമുട്ടാണ്. പണ്ടൊക്കെ കഥ തുടങ്ങി ഇരുപതാമത്തെ മിനിറ്റിലായിരിക്കും കഥയുടെ പുരോഗതി മാറുക. ഇന്നത് അഞ്ചാമത്തെ മിനിറ്റില്‍ സംഭവി ക്കണം. ആളുകള്‍ക്ക് അത്രയും ക്ഷമയില്ല. മൊബൈല്‍ ഫോണില്‍ എല്ലാ എന്റര്‍ടെയിന്‍മെന്റും അവര്‍ക്ക് കിട്ടും. അതിലും ആസ്വാദനനില വാരം കൂടിയ കാര്യങ്ങളുണ്ടെങ്കിലേ സിനിമ കാണാന്‍ ആളുണ്ടാവൂ,’ മഹേഷ് നാരയണന് പറയുന്നു.
താന്‍ എഴുതുന്നതെല്ലാം വീട്ടിലിരുന്നാണെന്നും എഴുതാന്‍ വേണ്ടി വേറൊരു സ്ഥലം തേടിപ്പോകുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്ക് ഇല്ലാത്തപ്പോഴും വീട്ടിലിരിക്കാനാണ് ഇഷ്ടമെന്നും സിനിമയുമായി ബന്ധപ്പെട്ടല്ലാത്ത സോഷ്യല്‍ ലൈഫ് തനിക്കില്ലെന്നും കൂടുതലും വീടിനുള്ളിലെ ജീവിതമാണെന്നും മഹേഷ് നാരായണന് കൂട്ടിച്ചേര്‍ത്തു.
പേട്രിയറ്റാണ് മഹേഷ് നാരായണന്റേതായി വരാനിരിക്കുന്ന ചിത്രം. മലയാളത്തിന്റെ ബിഗ് എംഎസുകളായ മോഹന്‍ലാലും മമ്മൂട്ടിയും നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം മെയ്1നാണ് തിയേറ്ററുകളിലെത്തുക.
Content Highlight: Mahesh Narayanan on the theatrical release of Malayan Kunju