മനസിലായോ...; തിരിച്ചുവരവില്‍ വര്‍മനായി മഹേഷ് കുഞ്ഞുമോന്‍; വീഡിയോ
Entertainment news
മനസിലായോ...; തിരിച്ചുവരവില്‍ വര്‍മനായി മഹേഷ് കുഞ്ഞുമോന്‍; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th August 2023, 11:59 pm

കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ ഏറ്റവും പുതിയ വീഡിയോ റിലീസ് ചെയ്തു.
ഓണം പ്രമാണിച്ച് തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അപകടം സംഭവിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ വീഡിയോയുമായി മഹേഷ് കുഞ്ഞുമോന്‍ എത്തിയിരിക്കുന്നത്. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ് ഇപ്പോഴും അദ്ദേഹം.

ആരാധകര്‍ വളരെ ആവേശത്തോടെയാണ് മഹേഷ് കുഞ്ഞുമോന്റെ തിരിച്ച് വരവ് ഏറ്റെടുത്തിരിക്കുന്നത്. തന്റെ നിലവിലെ ആരോഗ്യ സ്ഥിതിയും മറ്റു കാര്യങ്ങളും പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ മഹേഷ് കുഞ്ഞുമോന്‍ താന്‍ അപകടത്തില്‍പെട്ട് കിടന്ന സമയത്ത് ചുറ്റിലും നടന്ന എല്ലാ വിവാദങ്ങളെയും മറ്റ് സംഭവങ്ങളെയും കോര്‍ത്തിണക്കിയാണ് പുതിയ വീഡിയോ ചെയ്തിരിക്കുന്നത്.

വിനായകന്റെ ശബ്ദവും, ബാലയുടെ ശബ്ദവും അനുകരിക്കുന്ന മഹേഷ് കുഞ്ഞുമോന്‍ ഒരപകടത്തിനും തന്നെ തകര്‍ക്കാന്‍ കഴിയില്ല എന്ന ആത്മവിശ്വാസമാണ് വീഡിയോ കാണുന്ന ഓരോ പ്രേക്ഷകര്‍ക്കും നല്‍കുന്നത്.

ജൂണ്‍ അഞ്ചിന് പുലര്‍ച്ചെയാണ് മഹേഷ് കുഞ്ഞുമോന്‍ ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി മരണപ്പെടുകയും നടന്മാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മാഷ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൈപ്പമംഗലം പറമ്പിക്കുന്നില്‍വെച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് ഒരു സ്വകാര്യ ചാനലിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

Content Highlight: Mahesh kunjumon is back after a long time his new video is viral