മിമിക്രിയിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ ആളാണ് മഹേഷ് കുഞ്ഞുമോന്‍. നിമിഷങ്ങള്‍ കൊണ്ട് പല സെലിബ്രിറ്റികളുടെയും ശബ്ദം അനുകരിച്ച് ഞെട്ടിച്ച മഹേഷിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡായി മാറിയ ‘അടിച്ച് കേറി വാ എന്ന ഡയലോഗാണ് പല സെലിബ്രിറ്റികളുടെയും ശബ്ദത്തില്‍ മഹേഷ് അവതരിപ്പിച്ചത്.

റിയാസ് ഖാന്റെ ശബ്ദം മുതല്‍ പിണറായി വിജയന്റെ ശബ്ദം വരെ മഹേഷ് ഈ വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും എടുത്ത് പറയേണ്ടത് ജയസൂര്യയുടെ ശബ്ദം അനുകരിച്ചതാണ്. മിമിക്രി ഫീല്‍ഡിലുള്ള പലര്‍ക്കും അത്ര എളുപ്പത്തില്‍ അനുകരിക്കാന്‍ സാധിക്കാത്ത ശബ്ദമാണ് ജയസൂര്യയുടേത്.