മഹേഷ് ബാബു- ത്രിവിക്രം ശ്രീനിവാസ് ടൈറ്റില്‍ 'ഗുണ്ടുര്‍ കാരം'; ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്
Movie Day
മഹേഷ് ബാബു- ത്രിവിക്രം ശ്രീനിവാസ് ടൈറ്റില്‍ 'ഗുണ്ടുര്‍ കാരം'; ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st June 2023, 1:22 am

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കൃഷ്ണയുടെ ചിത്രമായ മൊസഗല്ലാക്കു മൊസഗഡുവിന്റെ റി റിലീസ് പ്രദര്‍ശിപ്പിച്ച സുദര്‍ശന്‍ തിയേറ്ററില്‍ നടന്നു. ‘ഗുണ്ടുര്‍ കാരം’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. ഹൈലി ഇന്‍ഫ്‌ലാമ്മബിള്‍ എന്ന ക്യാപ്ഷനോടെയാണ് ടൈറ്റില്‍ വരുന്നത്.

ഇത്തരത്തിലൊരു ആഘോഷം മഹേഷ് ബാബു ആരാധകര്‍ക്കിടയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ടൈറ്റിലും ക്യാപ്ഷനും ആരാധകരെ ആവേഷത്തിലാഴ്ത്തിയിരിക്കുകയാണ്. കയ്യില്‍ ഒരു വടിയുമായി മാസ് ഡയലോഗ് പറഞ്ഞുകൊണ്ട് രണ്ട് തീപ്പെട്ടി കൊണ്ട് ബീഡി കത്തിക്കുകയും ചെയ്യുന്ന മഹേഷ് ബാബുവിന്റെ മാസ്സ് രംഗം സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും സ്‌റ്റൈല്‍ ലുക്ക് കൊണ്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പി.എസ്. വിനോദിന്റെ ക്യാമറയും എസ്. തമന്റെ മ്യുസിക്കും മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് ഊര്‍ജമാണ് നല്‍കുന്നത്. മഹേഷ് ബാബുവിന് പുതിയൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ നല്‍കുകയാണ് സംവിധായകന്‍ ത്രിവിക്രം.

ഹാരിക ആന്‍ഡ് ഹസിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്. രാധാകൃഷ്ണ(ചൈന ബാബു)നും നാഗ വംശിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷന്‍സ് ചേര്‍ന്നുള്ള മാസ് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്.

ജോണ്‍ എബ്രഹാം, ശ്രിലീല, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗംഭീര അഭിനേതാക്കളും മികച്ച അണിയറപ്രവര്‍ത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാര്‍ഡ് ജേതാവായ നവിന്‍ നൂലി എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തില്‍ എ.എസ്. പ്രകാശ് കലാസംവിധാനം നിര്‍വഹിക്കുന്നു. പി ആര്‍.ഒ. ശബരി.

Content Highlight: Mahesh Babu- Trivikram Srinivas Title ‘Gundur Karam’; Glimpse video is out