എഡിറ്റര്‍
എഡിറ്റര്‍
മഹേള ജയവര്‍ധനെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞു
എഡിറ്റര്‍
Monday 8th October 2012 9:40am

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ പരാജയത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മഹേള ജയവര്‍ധ രാജിവെച്ചു. എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിനാലല്ല രാജിയെന്ന് അദ്ദേഹം പറഞ്ഞു.

‘രാജിക്കാര്യം ആദ്യമേ തീരുമാനിച്ചതായിരുന്നു. ഫൈനല്‍ മത്സരം കഴിഞ്ഞതിന് ശേഷം അത് പ്രഖ്യാപിക്കാമെന്ന് കരുതി. ടീമിന്റെ തോല്‍വിയും ക്യാപ്റ്റന്‍ പദവിയുമായി ബന്ധപ്പെടുത്തേണ്ട.

Ads By Google

ഫൈനല്‍ മത്സരത്തില്‍ ടീം നന്നായി കളിച്ചിരുന്നു. പക്ഷേ ഭാഗ്യം ഞങ്ങളെ തുണച്ചില്ല. ആദ്യം ടോസ് നേടാന്‍ കഴിയാതിരുന്നതും പരാജയത്തിന് കാരണമായി.

വെസ്റ്റ് ഇന്‍ഡീസ് പടുത്തുയര്‍ത്തിയ 137 റണ്‍സ് എന്ന ശരാശരിയെ മറികടക്കാന്‍ ടീമിനാകുമെന്ന് പ്രതീക്ഷിച്ചു, എന്നാല്‍ അത് സാധിച്ചില്ല. ശ്രീലങ്കന്‍ ടീം നന്നായി തന്നെയാണ് കളിച്ചിരുന്നത്. എന്നാല്‍ വിജയം കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല.

ഇന്നലത്തെ ദിവസം ഞങ്ങളുടേതായിരുന്നില്ല, അവസാനനിമിഷം കപ്പ് കൈവിട്ടതില്‍ ഏറെ വിഷമമുണ്ട്’.- ജയവര്‍ധനെ പറഞ്ഞു.

Advertisement