'മന്ത്രവും തന്ത്രവും വിശ്വാസവും കോടതിക്ക് പുറത്ത്'; കൗതുകമുണര്‍ത്തി മഹാവീര്യര്‍ ട്രെയ്‌ലര്‍
Entertainment news
'മന്ത്രവും തന്ത്രവും വിശ്വാസവും കോടതിക്ക് പുറത്ത്'; കൗതുകമുണര്‍ത്തി മഹാവീര്യര്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th July 2022, 8:14 pm

എബ്രിഡ് ഷൈന്‍ നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന മഹാവീര്യറിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നിവിന്‍ പോളിയുടെ സോഷ്യല്‍ മീഡിയ അക്കൗണണ്ടുകള്‍ വഴിയാണ് ട്രെയ്‌ലര്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. വര്‍ത്തമാനകാലത്തെ കോടതി മുറിയും, ചിത്രപുരി എന്ന ഗ്രാമവുമാണ് ട്രെയ്‌ലറില്‍ കാണുന്നത്. ഫാന്റസിയിലാണ് ചിത്രം.

123 മ്യുസിക്ക് എന്ന യൂട്യൂബ് ചാനലിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍.

ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എബ്രിഡ് ഷൈന്‍ മഹാവീര്യരുടെ തിരക്കഥയെഴുതിയത്. ജൂലൈ 21നാണ് മഹാവീര്യര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മവൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

Content Highlight : Mahaveeryar Trailer Released