
പാതകളുടെ അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യവുമായി പൊതുമരാമത്ത് വകുപ്പിന്റെയും ഗേശീയപാത വികസന അതോറിറ്റിയുടെയും ഓഫീസില്‍ എത്തിയ ഗ്രാമീണര്‍ പാതകള്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദമാണ് ഉന്നയിക്കുന്നത്.
മുംബൈ: ദേശീയ പാതയോരങ്ങളില്‍ മദ്യ വില്‍പ്പനശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ മറികടക്കാന്‍ മഹാരാഷ്ട്രയിലെ ഗ്രാമീണര്‍ ദേശീയപാത മാറ്റണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍. സംസ്ഥാന, ദേശീയ പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന ഉത്തരവിനെ തുടര്‍ന്നാണ് മദ്യശാലകളെ സംരക്ഷിക്കാന്‍ ഗ്രാമീണര്‍ ഇറങ്ങിയിരിക്കുന്നത്.
പാതകളുടെ അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യവുമായി പൊതുമരാമത്ത് വകുപ്പിന്റെയും ഗേശീയപാത വികസന അതോറിറ്റിയുടെയും ഓഫീസില്‍ എത്തിയ ഗ്രാമീണര്‍ പാതകള്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദമാണ് ഉന്നയിക്കുന്നത്. മതപരമായ ആഘോഷങ്ങള്‍ക്കു റോഡുകള്‍ തടസ്സമാണെന്നും ഗതാഗതകുരുക്ക് രൂക്ഷമാകുമെന്നുള്ള വാദങ്ങളും ഇവര്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ ഇതല്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
കോടതി വിധിയെതുടര്‍ന്നാണ് ഇതുവരെ ഉന്നയിക്കാത്ത പരാതികളുമായി ഗ്രാമ വാസികള്‍ എത്തുന്നതെന്നും ചില ഗ്രാമ പ്രതിനിധികള്‍ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുമുണ്ടെന്നും ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഉത്തരവ് നടപ്പിലാകുന്നതോടെ മഹാരാഷ്ട്രയില്‍ 15,000 മദ്യശാലകളാണ് അടച്ചു പൂട്ടേണ്ടി വരുന്നത്. പാതകള്‍ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നതായി പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പട്ടീലും സ്ഥിരീകരിച്ചിട്ടുണ്ട്.
