മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തിര പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണിയുമായി സ്വതന്ത്ര എം.എല്‍.എ ബച്ചു കഡു. ഇനിയും മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതി ബോംബിട്ട് തകര്‍ക്കുമെന്നാണ് ബച്ചു മുന്നറിയിപ്പ് നല്‍കിയത്.


Also read മന്ത്രി ജി സുധാകരന് ഭീഷണി സന്ദേശം; യെച്ചൂരിക്ക് ശേഷം അടുത്തത് മന്ത്രിമാരായ സുധാകരനും കടകംപള്ളിയെന്നും ഭീഷണി


വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഏഴ് കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതോടെയാണ് അച്ചാല്‍പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ബച്ചു കഡു നിലപാട് കടുപ്പിച്ചത്. ദിവസവും രണ്ട് കര്‍ഷകര്‍ എന്ന നിലയിലാണ് സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്.


Dont miss ‘കുറിച്ചുവെച്ചോളൂ ഈ വാക്കുകള്‍’; എഴുന്നേറ്റ് നിന്നാല്‍ അവര്‍ നമ്മളെ വേട്ടയാടില്ല; എല്ലാ വ്യാജ കേസുകളോടും പോരാടുക തന്നെ ചെയ്യും; പ്രണോയ് റോയ്