നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുക്കാന്‍ മാഫിയകളുടെ ശ്രമം
ഷഫീഖ് താമരശ്ശേരി

ഗളി ടൗണില് ഹൈവേയോട് തൊട്ടുചേര്ന്നുകിടക്കുന്ന നാല് ഏക്കറോളം വരുന്ന നഞ്ചിയമ്മയുടെ കുടുംബ ഭൂമി അവരുടെ മുന്തലമുറയില് നിന്നും ഏതാനും പേര് കുറഞ്ഞ വിലയ്ക്ക് കൈവശപ്പെടുത്തിയിരുന്നു. ആദിവാസി ഭൂ സംരക്ഷണ നിയമ പ്രകാരം അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്ക്ക് തിരികെ നല്കുന്ന നടപടികളുടെ ഭാഗമായി പിന്നീടവര്ക്ക് ഭൂമി തിരികെ ലഭിച്ചു. എന്നാല് നിലവില് കോടികള് വില മതിക്കുന്ന ഈ ഭൂമിയില് കരമടച്ചതിന്റെയും ഭൂമി വില്പന നടത്തിയതിന്റെയും വ്യാജ രേഖകള് സൃഷ്ടിച്ച് ഭൂമാഫിയകള് കോടതി വഴി സ്ഥലം സ്വന്തമാക്കാനുള്ള നീക്കങ്ങള് നടത്തുകയാണുണ്ടായത്. പത്ത് വര്ഷത്തിലധികമായി നഞ്ചിയമ്മയും കുടുംബവും തങ്ങളുടെ മണ്ണ് സംരക്ഷിക്കാനുള്ള നിയമപോരാട്ടങ്ങളിലാണ്. കൃഷിപ്പണി ചെയ്തും തൊഴിലുറപ്പ് ജോലികള് ചെയ്തും ലഭിക്കുന്ന തുച്ഛമായ വരുമാനത്തില് നിന്നാണ് ഇവര് കേസ് നടത്തുന്നതിനുള്ള പണം കണ്ടെത്തുന്നത്. തലമുറകളായി കൈമാറി കിട്ടിയ തങ്ങളുടെ മണ്ണ് സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്ന് നഞ്ചിയമ്മയും സഹോദരിമാരും ഒരേ പോലെ പറയുന്നു.

ഷഫീഖ് താമരശ്ശേരി
ഡൂള്‍ന്യൂസ് ചീഫ് കറസ്‌പോണ്ടന്റ്