പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്
Kerala News
പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th June 2022, 3:37 pm

കൊച്ചി: പെരുമ്പാവൂരില്‍ പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. മദ്രസയില്‍ വച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലാണ് അധ്യാപകന് കോടതി ശക്ഷ വിധിച്ചത്. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്.

പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. മദ്രസയില്‍ പഠിക്കാനെത്തിയ 11 വയസ്സുള്ള വിദ്യാര്‍ത്ഥിയെ അലിയാര്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2020 ജനുവരിയിലാണ് അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

2020ല്‍ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.