ബംഗ്ലാദേശില്‍ 12 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ച മദ്രസാ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
Crime
ബംഗ്ലാദേശില്‍ 12 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ച മദ്രസാ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Sunday, 7th July 2019, 8:44 pm

ധാക്ക: ബംഗ്ലാദേശില്‍ പന്ത്രണ്ടോളം മദ്രസാ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ആക്രമിച്ച പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. അല്‍ അമീന്‍ (45) എന്നയാളാണ് അറസ്റ്റിലായത്. നാരായണ്‍ഗഞ്ച് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബൈത്തുല്‍ ഹുദാ മദ്രസയുടെ സ്ഥാപകനും പ്രിന്‍സിപ്പാളും പ്രദേശത്തെ ഒരു പള്ളി ഇമാമുമാണ് ഇയാള്‍.

റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ ആണ് മദ്രസയില്‍ വെച്ച് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും മൊബൈലും ലാപ്‌ടോപ്പും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. മദ്രസയിലെ 35 വിദ്യാര്‍ത്ഥിനികളില്‍ 12 പേരെയാണ് ഇയാള്‍ ആക്രമിച്ചതെന്ന് റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ പറഞ്ഞു.

‘സിദ്ധീര്‍ഗഞ്ചില്‍ 20 വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ലൈംഗികമായി ആക്രമിച്ച റിപ്പോര്‍ട്ട് കണ്ട സ്ഥാപനത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് താനടക്കമുള്ളവര്‍ സമാനമായ ആക്രമണം നേരിടുന്നതായി മാതാവിനോട് പരാതിപ്പെട്ടത്.’ റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണല്‍ കാസി ഷംസീറുദ്ദീന്‍ പറഞ്ഞു.

2018 മുതല്‍ പ്രതി വിദ്യാര്‍ത്ഥിനികളെ  ചൂഷണം ചെയ്യുന്നതായി മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞു.