പീഡനശ്രമം; തൃശൂരില്‍ പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
Kerala News
പീഡനശ്രമം; തൃശൂരില്‍ പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th September 2022, 8:35 pm

തൃശൂര്‍: തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്യിബ് ഫര്‍ഹാനെ(22)യാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പൊലീസാണ് കേസെടുത്തത്.

ഒമ്പത് വയസുള്ള കുട്ടിയെ മദ്രസയിലെ ശുചിമുറിയില്‍വെച്ച് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സി.ഐ അനീഷ് കരീം, എസ്.ഐ എം.എസ്. ഷാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം തൃശൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാള പള്ളിപ്പുറം സ്വദേശി തേമാലിപ്പറമ്പില്‍ അനീഷ് എന്ന യുവാവാണ് മാള പൊലീസിന്റെ പിടിയിലായത്.