സൗബിന്‍ ചിത്രം ജിന്നിന്റെ റിലീസ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി
Kerala News
സൗബിന്‍ ചിത്രം ജിന്നിന്റെ റിലീസ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th November 2020, 3:49 pm

ചെന്നൈ: സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന പുതിയ ചിത്രം ജിന്നിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. സൈട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായി കാര്‍ത്തി അഭിനയിച്ച കൈദി എന്ന സിനിമയുടെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണ് ഹൈക്കോടതിയുടെ സ്‌റ്റേ.

മദ്രാസ് ഹൈക്കോടതി ജഡ്ജ് രാധാകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്. വന്‍ വിജയമായിരുന്ന കൈദിയുടെ ലാഭ വിഹിതം പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചത്. കൈദി സിനിമയുടെ കേരളത്തിലെ വിതരണം സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു.

സിദ്ധാര്‍ത്ഥ് ഭരതനാണ് ജിന്ന് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിമിഷാ സജയനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് ഗോപിനാഥാണ് ജിന്നിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Madras Highcourt stays release of Soubin Shahir’s Jinnu Movie