പ്രേമം എന്ന സിനിമയിലൂടെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പരിചയപ്പെടുത്തിയ അഭിനേത്രിയാണ് മഡോണ സെബാസ്റ്റ്യന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
2023ല്‍ തമിഴില്‍ റിലീസായ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ചിത്രം ലിയോയിലും മഡോണ പ്രധാനവേഷത്തിലെത്തിയിരുന്നു. അഭിനയത്തിന് പുറമെ സംഗീതത്തിലും മഡോണ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ താന്‍ അഭിനയിച്ച റൊമാന്റിക് കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. താന്‍ ഇതുവരെ പ്രോപ്പറായി റൊമാന്‍സ് ചെയ്തിട്ടില്ലെന്നും നല്ല മനസുള്ളവരുമായി റൊമാന്‍സ് ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്നും മഡോണ പറഞ്ഞു. ബിഹൈന്‍ഡ് വുഡ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ ഇതുവരെ പ്രോപ്പറായി റൊമാന്‍സ് ചെയ്തിട്ടില്ല. കുറച്ച് നല്ല മനസുള്ളവരുമായി റൊമാന്‍സ് ചെയ്യണമെന്നുണ്ട്. കാരണം, അവരുടെ അടുത്ത നമുക്ക് ഒരു കംഫര്‍ട്ട് വേണം. ഇയാളേം കൊണ്ട്… അങ്ങനെ തോന്നരുത്. അങ്ങനെയുള്ളവരുമായി അഭിനയിച്ചാല്‍ റൊമാന്‍സ് വരാതിരിക്കാന്‍ സാധ്യതയുണ്ട്. എല്ലാവരുമായി നല്ല വ്യക്തിത്വം പുലര്‍ത്തുന്ന ഒരാളാണെങ്കില്‍ നന്നായിരിക്കും,’ മഡോണ പറഞ്ഞു.
ആക്ഷന്‍ സിനിമ ചെയ്യുകയാണെങ്കില്‍ ഒരു ഹീറോയെ കൊണ്ടുവന്ന് വില്ലനാക്കാമെന്നും വില്ലന്‍ വിജയ് സേതുപതിയാണെങ്കില്‍ ഉഷാറാകുമെന്നും മഡോണ പറഞ്ഞു.
ഭൂമിയോളം താഴാന്‍ കഴിയുന്ന താരമാണ് വിജയ് സേതുപതിയെന്നും ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫിയോടുള്ള ബുദ്ധിമുട്ട് മാറ്റിയത് സേതുപതിയാണെന്നും മഡോണ കൂട്ടിച്ചേര്‍ത്തു.
എന്തൊക്കെ പറഞ്ഞാലും മലയാളം സിനിമ സേഫ് ആണെന്നും മഡോണ കൂട്ടിച്ചേര്‍ത്തു. പ്രേമം സിനിമയോട് ഒരുപാട് നന്ദിയുണ്ടെന്നും മഡോണ പറഞ്ഞു. സായ് പല്ലവിയെ ആദ്യമായി നേരിട്ടുകണ്ടപ്പോള്‍ ഓടിച്ചെന്ന് കെട്ടിപിടിക്കുകയാണ് ചെയ്തതെന്നും അനുപമ പരമേശ്വരന്‍ വളരെ സക്‌സസ്ഫുള്ളായ ഒരു അഭിനേത്രിയാണെന്നും മഡോണ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടില്‍ നിന്നാണ് കൂടുതല്‍ സ്നേഹം ലഭിക്കുന്നതെന്നും അവരുടെ മുഖം കണ്ടാല്‍ തന്നെ ഉള്ളിലുള്ള സ്‌നേഹം മനസിലാകുമെന്നും താരം പറഞ്ഞു.
Content Highlight: madona sebastian talks about her romantic characters