ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Madhya Pradesh Election
മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് അടിതെറ്റും; കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍
ന്യൂസ് ഡെസ്‌ക്
Friday 7th December 2018 5:54pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് അടിതെറ്റുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേരിയ മുന്നേറ്റം പ്രവചിക്കുന്നത്.

ആകെയുള്ള 230 സീറ്റില്‍ 104 മുതല്‍ 122 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 102 മുതല്‍ 120 സീറ്റ് വരെയാണ് ബി.ജെ.പിയ്ക്ക് പ്രവചിക്കുന്നത്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

ALSO READ: സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ല; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

നാല് മുതല്‍ 11 വരെ സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്നും എക്‌സിറ്റ് പോളില്‍ പറയുന്നു.

അഴിമതി, കര്‍ഷകരുടെ പ്രശ്‌നം, വ്യാപം കേസ്, തൊഴിലില്ലായ്മ തുടങ്ങിയവയിലൂന്നിയ പ്രചരണമായിരുന്നു കോണ്‍ഗ്രസിന്റേത്.

കഴിഞ്ഞ തവണ 165 സീറ്റ് നേടിയാണ് ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 58 സീറ്റിലൊതുങ്ങിയപ്പോള്‍ നാല് സീറ്റുകളുമായി ബി.എസ്.പിയായിരുന്നു മൂന്നാമത്.

WATCH THIS VIDEO:

Advertisement