2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് വേണ്ടി മാധുരീ ധീക്ഷിത് മത്സരിച്ചേക്കും
national news
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് വേണ്ടി മാധുരീ ധീക്ഷിത് മത്സരിച്ചേക്കും
ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 7:04 pm

പൂനെ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂനെ ലോക്‌സഭാ മണ്‍ലത്തില്‍ നിന്നും ബോളിവുഡ് നടി മാധുരീ ധീക്ഷിതിനെ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ നിന്നും ഇത്തവണ മത്സരിക്കുന്നവരുടെ ലിസ്റ്റില്‍ മാധുരിയുടെ പേരും ഉണ്ടെന്ന് ബി.ജെ.പി നേതാവ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാധുരീ ധീക്ഷിതുമായി വീട്ടില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അന്ന് നരേന്ദ്ര മോദിയുടെ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read:  മഹാപ്രളയം; കേരളത്തിന് 3048 കോടിയുടെ കേന്ദ്ര സഹായം

പ്രമുഖരായ ആളുകളുടെ പിന്തുണ തേടിയുള്ള ബി.ജെ.പി യുടെ “സമ്പര്‍ക്ക് ഫോര്‍ സമര്‍ത്തന്‍” എന്ന പരിപാടിയുടെ ഭാഗമായിരുന്നു മുംബൈയില്‍ വച്ചു നടന്ന അന്നത്തെ സന്ദര്‍ശനം.

“ഈ പാര്‍ട്ടി മാധുരീ ധീക്ഷിതിന് പൂനെയില്‍ സീറ്റു നല്‍കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്. പൂനെ മണ്ഡലമാവും അവര്‍ക്ക് അനുയോജ്യമെന്നും” മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹം ആപ്‌കേ ഹോ കോന്‍, ദില്‍ തോ പാകല്‍ ഹേ, ദേവദാസ് , സാജന്‍ തുടങ്ങി നിരവധി സിനിമകളില്‍ പ്രധാന വേഷം അവതരിപ്പിച്ച നടിയാണ് മാധുരീ ധീക്ഷിത്.2014 ല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി തിരിച്ചുപിടിച്ച സീറ്റാണ് പൂനെയിലേത്.