എന്റെ മാഡിയെന്ന പേര് അറിയാതെ ഹാരിസ് മിന്നലേ സിനിമക്ക് ബി.ജി.എം ചെയ്തു: മാധവന്‍
Indian Cinema
എന്റെ മാഡിയെന്ന പേര് അറിയാതെ ഹാരിസ് മിന്നലേ സിനിമക്ക് ബി.ജി.എം ചെയ്തു: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st July 2025, 2:34 pm

സിനിമയില്‍ വരുന്നതിനും മുമ്പേ തന്നെ സ്‌കൂളിലൊക്കെ മാഡി എന്നായിരുന്നു വിളിച്ചിരുന്നതെന്ന് പറയുകയാണ് നടന്‍ മാധവന്‍. കാനഡയില്‍ ഉള്ളപ്പോഴും അതേ പേര് വെച്ച് തന്നെയായിരുന്നു പലരും വിളിച്ചതെന്നും എന്നാല്‍ മിന്നലേ സിനിമയുടെ സമയത്ത് ഹാരിസ് ജയരാജിന് അതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും നടന്‍ പറയുന്നു.

മിന്നലേ സിനിമക്കുള്ള ബി.ജി.എമ്മായി ഹാരിസ് മാഡി എന്ന് പറയുന്ന ഒരു സോങ്ങായിരുന്നു ഉപയോഗിച്ചതെന്നും ബി.ജി.എം കേട്ട് താന്‍ അദ്ദേഹത്തോട് മാഡി എന്ന പേരിനെ കുറിച്ച് പറഞ്ഞുവെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് അത് അറിയില്ലായിരുന്നുവെന്നും ഒടുവില്‍ അങ്ങനെ തന്നെ ഇരിക്കട്ടേയെന്ന് താന്‍ കരുതിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ പേര് മാഡി എന്നാണെന്ന് ഹാരിസ് ജയരാജിന് അറിയില്ലായിരുന്നു. എന്നെ സ്‌കൂളിലൊക്കെ മാഡി എന്നായിരുന്നു വിളിച്ചിരുന്നത്. കാനഡയില്‍ ഉള്ളപ്പോഴും അതേ പേര് വെച്ച് തന്നെയായിരുന്നു പലരും വിളിച്ചത്.

മിന്നലേ സിനിമക്ക് ശേഷമാണ് മാഡി എന്ന പേര് കൂടുതല്‍ ആളുകള്‍ അറിയുന്നത്. അതേസമയം അലൈപായുതേ സിനിമ കഴിഞ്ഞപ്പോള്‍ എല്ലാവരും അലൈപായുതേ മാധവനെന്ന് വിളിക്കാന്‍ തുടങ്ങിയിരുന്നു.

ഹാരിസ് ജയരാജ് മിന്നലേ സിനിമക്കുള്ള മ്യൂസിക്കൊക്കെ ചെയ്തു. പിന്നെ ബി.ജി.എം മാത്രമായിരുന്നു ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നത്. അന്ന് അദ്ദേഹം ബി.ജി.എമ്മായി മാഡി എന്ന് പറയുന്ന ഒരു സോങ്ങായിരുന്നു കൊടുത്തത്.

അന്ന് ആ ബി.ജി.എം കേട്ട് ഞാന്‍ അദ്ദേഹത്തോട് മാഡി എന്ന പേരിനെ കുറിച്ച് പറഞ്ഞു. ഹാരിസ് ജയരാജ് തന്ന മറുപടി എനിക്ക് നിന്റെ പേര് മാഡി എന്നായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നാണ്. അവസാനം എന്തായാലും അങ്ങനെ തന്നെ ഇരിക്കട്ടേയെന്ന് ഞാനും വിചാരിച്ചു.

പക്ഷെ ആ പാട്ടും സീനും ആളുകള്‍ ഇത്രയും ഓര്‍ത്തുവെക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്തും ഭാവിയില്‍ ആളുകള്‍ പറയുന്ന ഇന്‍ട്രോ സീന്‍ ആകുമെന്ന് കരുതിയില്ല,’ മാധവന്‍ പറയുന്നു.

Content Highlight: Madhavan Talks About His Name Maddy