കൊച്ചി: അപ്പോത്തിക്കിരിക്ക് ശേഷം മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ഇളയരാജ എന്നാണ് ചിത്രത്തിന്റെ പേര്. മാധവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന് നേരത്തെ അദ്ദേഹം പ്രേക്ഷകരെ അറിയിച്ചിരുന്നു.
മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്ക് ശേഷം മാധവ് രാമദാസിന്റെ പുതിയ സിനിമക്കായി കാത്തിരിക്കുകയാണ്. ഒരു സിനിമ നിര്‍മ്മിക്കാന്‍ ആവശ്യമായ മൂന്നു കാര്യങ്ങള്‍ ഉണ്ട്. അവ തിരക്കഥ, തിരക്കഥ, തിരക്കഥ എന്നതാണെന്നെന്ന പ്രശസ്തമായ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് മാധവ് രാമദാസന്‍ തന്റെ തിരക്കഥ പൂര്‍ത്തിയായ കാര്യം അറിയിച്ചിരുന്നത്.
