മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി
India
മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2013, 3:48 pm

[]ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. []

കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്. പ്രോസിക്യൂഷന്‍ നിലപാടിനോടുളള വിയോജിപ്പ്  മഅദനി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യംനല്‍കിയാല്‍ കേസ് അട്ടിമിറിക്കപ്പെടുന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മഅദനി 57 കേസുകളില്‍ പ്രതിയാണ്.

അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നമില്ല. നിലവിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ നല്‍കുന്നുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതിനെതിരെയാണ് മഅദനി അനുബന്ധഹര്‍ജി സമര്‍പ്പിച്ചത്. 2010 ലാണ് മദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്.