ടി.എന്‍ ജോയി കാണിച്ചു തന്നത് ബദല്‍ ജീവിതം: എം.എ ബേബി
kERALA NEWS
ടി.എന്‍ ജോയി കാണിച്ചു തന്നത് ബദല്‍ ജീവിതം: എം.എ ബേബി
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 8:09 am

കൊടുങ്ങല്ലൂര്‍: സമൂഹത്തില്‍ ഒരു ബദല്‍ ജീവിതം സാധ്യമാണെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്നയാളാണ് ടി.എന്‍ ജോയിയെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.

സാമൂഹിക ആരോഗ്യത്തില്‍ വര്‍ഗീയതയുടെ വിഷം പടരാന്‍ പാടില്ലെന്നത് നജ്മല്‍ ബാബു ഹൃദയത്തോട് അടക്കിപ്പിടിച്ച വികാരമായിരുന്നു.വര്‍ഗീയത അടര്‍ത്തി ഒരാളെ നല്ല മനുഷ്യനാക്കാന്‍ വേണ്ടിയുള്ളതായിരുന്നു വര്‍ഗീയവാദികളോടുള്ള അദ്ദേഹത്തിന്റെ ഇടപെടലെന്നും എം.എ ബേബി പറഞ്ഞു.

ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നജ്മല്‍ ബാബുവിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് സംഘടിപ്പിച്ച “ജോയോര്‍മ പെരുന്നാളില്‍” പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം.എ ബേബി

ടി.എന്‍ ജോയ് എന്ന നജ്മല്‍ ബാബു മതനിരപേക്ഷതയുടെ ഒരു വലിയ കാഴ്ചപ്പാട് നമുക്ക് മുന്നില്‍ വെക്കുകയും തന്റെ ജീവിതവും മരണാനന്തരം തന്റെ ശരീരത്തെയും സമരമാക്കി മാറ്റാന്‍ ശ്രമിച്ചെന്ന് കെ.ഇ.എന്‍ പറഞ്ഞു. നജ്മല്‍ ബാബുവെന്ന അഭിസംബോധന ചെയ്ത്‌കൊണ്ട് സംസാരിച്ച കെ.ഇ.എന്‍ അദ്ദേഹത്തിന്റെ ഖബറടക്ക അഭിലാഷം സാധ്യമാക്കാത്തവരുടെ നിലപാടുകളെയും വിമര്‍ശിച്ചു.