എഡിറ്റര്‍
എഡിറ്റര്‍
എസ്.കെ പൊറ്റെക്കാട്; ഗ്രാമീണവിശുദ്ധിയുടെ കഥാകാരന്‍ ഓര്‍മകളിലൂടെ എം.ടി
എഡിറ്റര്‍
Wednesday 13th March 2013 11:28am

കാപ്പിരികളുടെ നാട്ടിലെയും ക്ലിയോപാട്രയുടെ ദേശത്തെയും സിംഹഭൂമിയുടെയും കഥകള്‍ മലയാളി അറിഞ്ഞുതുടങ്ങിയത് എസ്.കെയിലൂടെയായിരുന്നു. മൂന്ന് ഭൂഖണ്ഡങ്ങള്‍ ചുറ്റിസഞ്ചരിച്ച് കണ്ട കാഴ്ചകള്‍ 2700 പുറങ്ങളിലായി എസ്.കെ. പൊറ്റെക്കാട്ട് എഴുതിത്തീര്‍ത്തു. കേരളക്കാര്‍ ലോകത്തെ അറിഞ്ഞുതുടങ്ങിയത് എസ്.കെ യുടെ കഥകളിലൂടെയായിരുന്നെന്ന് പറയുന്നതാവും കൂടുതല്‍ ശരി.


എസ്സെയ്‌സ്/എം.ടി വാസുദേവന്‍ നായര്‍
തയ്യാറാക്കിയത്/ ആര്യ രാജന്‍

എസ്.കെ. പൊറ്റെക്കാടിനെ ലോകസഞ്ചാരിയെന്ന് വിളിക്കുന്നതാവും ഉചിതം. ലോകസഞ്ചാരിയായ എഴുത്തുകാരനായിരുന്നു അദ്ദേഹം.  കണ്ട കാര്യങ്ങള്‍ മനോഹരമായ ഭാഷയില്‍ രേഖപ്പെടുത്തി മലയാളത്തിന് സമ്മാനിച്ച എസ്.കെ ഇന്നും മലയാളികളുടെ മനസില്‍ ജീവിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ജീവസ്സുറ്റ സാഹിത്യങ്ങളിലൂടെയാണ്.

കാപ്പിരികളുടെ നാട്ടിലെയും ക്ലിയോപാട്രയുടെ ദേശത്തെയും സിംഹഭൂമിയുടെയും കഥകള്‍ മലയാളി അറിഞ്ഞുതുടങ്ങിയത് എസ്.കെയിലൂടെയായിരുന്നു. മൂന്ന് ഭൂഖണ്ഡങ്ങള്‍ ചുറ്റിസഞ്ചരിച്ച് കണ്ട കാഴ്ചകള്‍ 2700 പുറങ്ങളിലായി എസ്.കെ. പൊറ്റെക്കാട്ട് എഴുതിത്തീര്‍ത്തു. കേരളക്കാര്‍ ലോകത്തെ അറിഞ്ഞുതുടങ്ങിയത് എസ്.കെ യുടെ കഥകളിലൂടെയായിരുന്നെന്ന് പറയുന്നതാവും കൂടുതല്‍ ശരി.

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എസ്.കെ പൊറ്റെക്കാട് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്

എസ്.കെ പൊറ്റക്കാടിന്റെ ജന്മശതാബ്ദിയാഘോഷം ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷിക്കുകയാണ്. ഈ ആഘോഷം കോഴിക്കോട് നിന്ന് തന്നെ തുടങ്ങുന്നു എന്നത് തന്നെ വളരെ ഉചിതമാണ്.

Ads By Google

ഇത് പൊറ്റക്കാടിന്റെ നഗരമാണ്. ഈ ഒരു നഗരത്തിലെ തെരുവിനെ പറ്റി മാത്രമല്ല അദ്ദേഹം പറഞ്ഞിട്ടുള്ളത്. ലോകത്തെമ്പാടുമുള്ള നാമൊരിക്കലും കാണാത്ത ജീവിതങ്ങളെക്കുറിച്ചാണ്. ജീവിതത്തിന്റെ പല തുറകളിലുമുണ്ടായ ആളുകളുമായി അദ്ദേഹത്തിന് വലിയൊരു സൗഹൃദം തന്നെയുണ്ടായിരുന്നു.

ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച അദ്ദേഹം കണ്ട കാഴ്ചകളെക്കുറിച്ചെല്ലാം അദ്ദേഹത്തിന്റെ സുഹൃത്തിന് കത്തിലൂടെ എഴുതി അറിയിക്കുമായിരുന്നു. ആ കത്തുകളെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പുസ്തകമാക്കി പുറത്തിറക്കാന്‍ ആലോചിച്ചിരുന്നു.

എന്നാല്‍ അന്ന് ഈ കോപ്പി റൈറ്റ് ആക്ട് പ്രശ്‌നം വന്നതുകൊണ്ട് അത് സാധിച്ചില്ല. ലോകത്തിന്റെ ഏത് കോണിലായിരുന്നാലും എനിയ്ക്ക് കോഴിക്കോട്ട് വന്ന് നിങ്ങളുടെ കൂടെ നിങ്ങളിലൊരാളായി ആ മിഠായി തെരുവിലൂടെ ഒന്ന് നടന്നാല്‍ മതിയെന്നായിരുന്നു എസ്.കെയുടെ പല കത്തിലെയും പ്രധാന വാചകം.

ചങ്ങമ്പുഴയുടെ രമണന്‍ പുറത്തിറങ്ങിയപ്പോള്‍ കേരളത്തില്‍ ഒരു കോളിളക്കം തന്നെയുണ്ടാക്കി. രമണന്റെ ഓരോ കോപ്പിയും അടിച്ച് കഴിയുമ്പോഴേക്ക് തന്നെ അത് വിറ്റഴിയുന്ന അവസ്ഥ. ആളുകള്‍ പുസ്തകം വാങ്ങാനായി തിക്കിത്തിരക്കി കാത്തുനിന്ന കാലം. മലയാളത്തില്‍ ഇങ്ങനെയൊരു സമാഹാരം ഇനി ഉണ്ടാകില്ലെന്ന് എല്ലാവരും പറയുന്ന കാലം.

അന്നാണ് എസ്.കെ പൊറ്റക്കാട് നാടന്‍ പ്രേമം എന്ന ചെറുനോവല്‍ കുന്നംകുളത്തെ പ്രസ്സില്‍ അടിക്കുന്നത്. അതിലെ പാട്ടുകളെല്ലാം മുക്കം പുഴ കടന്ന് വരെ പോകുന്നു. കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല എനിയ്‌ക്കെന്റെ ഡ്രൈവറെ തന്നെ മതി എന്ന വരികളെല്ലാം അന്ന് ഏറ്റുപാടിയവര്‍ ഏറെയായിരുന്നു. ചങ്ങമ്പുഴയുടെ കവിതയ്ക്ക് വേണ്ടി കാത്തിരുന്നത് പോലെ തന്നെ നാടന്‍ പ്രമേത്തിന്റെ ഒന്നാം പതിപ്പിനും രണ്ടാം പതിപ്പിനുമായി ആളുകള്‍ കാത്തിരുന്ന കാലം.


കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല എനിയ്‌ക്കെന്റെ ഡ്രൈവറെ തന്നെ മതി എന്ന വരികളെല്ലാം അന്ന് ഏറ്റുപാടിയവര്‍ ഏറെയായിരുന്നു. ചങ്ങമ്പുഴയുടെ കവിതയ്ക്ക് വേണ്ടി കാത്തിരുന്നത് പോലെ തന്നെ നാടന്‍ പ്രമേത്തിന്റെ ഒന്നാം പതിപ്പിനും രണ്ടാം പതിപ്പിനുമായി ആളുകള്‍ കാത്തിരുന്ന കാലം.


അന്ന് ഞാന്‍ പ്രമേകഥകളൊന്നും വായിക്കുന്ന പ്രായമായിരുന്നില്ല. എന്നാലും സ്ത്രീകളെല്ലാവരും ഉച്ചയ്ക്ക് ശേഷം ഒന്നിച്ചിരുന്ന് വായിക്കുന്നത് കാണുമ്പോള്‍ അതില്‍ കാര്യമായി എന്തോ ഉണ്ടെന്ന് തോന്നിപ്പോയ അവസരം. അത് വായിക്കാനായി ആവേശം തോന്നിയ സന്ദര്‍ഭം.

നമ്മുടെ നാട്ടിലെ ഗ്രാമീണ സംസ്‌കാരത്തെയും ഗ്രാമീണ വിശുദ്ധിയേയും കഥകളിലൂടെ കൊണ്ട് വന്ന് ഏവരേയും അതിശയിപ്പിക്കാന്‍ എസ്.കെയ്ക്ക് സാധിച്ചു. കാരൂരിന്റേയും പി. കേശവദേവിന്റേയും എല്ലാം കഥകള്‍ വന്നിരുന്നെങ്കിലും എസ്.കെയുടെ ഒരു കഥയ്ക്കായി അന്ന് മലയാളികള്‍ കാത്തിരുന്നിരുന്നു.

അന്ന് പ്രശസ്തനായ ഡോ. പി. ശങ്കരന്‍ നമ്പ്യാര്‍ പറയുമായിരുന്നു എസ്.കെയുടെ കഥകള്‍ വായിക്കുന്നതിനേക്കാള്‍ വലിയ ആനന്ദം മറ്റൊന്നിനും ഇല്ലെന്ന് പറഞ്ഞ് ശ്ലോകം വരെ എഴുതിയിരുന്നു.

എങ്കിലും അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഗ്രാമീണ പ്രേമകാവ്യത്തില്‍ ഒതുങ്ങി നിന്നിരുന്നില്ല. ഗ്രാമ ജീവിതത്തിലെ സാധാരണ ദൃശ്യങ്ങളെ വെച്ച് ലാളിത്യത്തോടെ കഥയെഴുതാന്‍ കഴിയുന്ന മറ്റൊരു എഴുത്തുകാരന്‍ മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല.

പ്രകൃതിയെ വര്‍ണിക്കുന്ന നദീതീരത്തിലൂടെ പാമ്പിനേയും തുമ്പിയേയും പറ്റി പറഞ്ഞ് മലയാള മനസിനെ തന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ എസ്.കെ ക്ക് സാധിച്ചു.

ചോട്ടാനാഗ്പൂരിലെ ചെമ്പുഖനിയില്‍ ജോലി ചെയ്യുന്നവരെപറ്റിയും വരാണസിയെപ്പറ്റിയും ബോംബെക്കാരെ പറ്റിയും എന്ന് വേണ്ട ലോകത്തിന്റെ നാനാതുറകളിലുള്ളവരുടെ കഥ പറയുവാനായി തൂലിക ചലിപ്പിക്കാന്‍ അദ്ദേഹത്തിനായി.

ഇന്ന് രാജ്യം വിട്ട് പുറത്ത് പോകണമെങ്കില്‍ ആരുടെയൊക്കെ കാല് പിടിക്കണം, എന്തൊക്കെ കടലാസുകള്‍ ശരിയാക്കണം. അന്ന് അതില്ല. സ്വന്തമായി ഒരു ജോലി പോലുമില്ലാതെ ലോകരാജ്യങ്ങളിലൂടെയെല്ലാം സഞ്ചരിച്ചിരുന്ന ആളാണ് അദ്ദേഹം.

അന്ന് എഴുതിയാല്‍ പ്രതിഫലം ലഭിക്കില്ല. പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യരുത്. പ്രതിഫലം നല്‍കുന്നത് വലിയ തെറ്റായി കാണുന്ന സമയം. എന്നാല്‍ അന്ന് അതിനെതിരെ പ്രതികരിച്ച ആള്‍ വള്ളത്തോളാണ്. എഴുത്ത് നമ്മുടെ തൊഴിലാണെന്നും ആ തൊഴിലിന് പ്രതിഫലം ലഭിക്കണമെന്നും അദ്ദേഹം വാദിച്ചു.


അന്ന് എഴുതിയാല്‍ പ്രതിഫലം ലഭിക്കില്ല. പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യരുത്. പ്രതിഫലം നല്‍കുന്നത് വലിയ തെറ്റായി കാണുന്ന സമയം. എന്നാല്‍ അന്ന് അതിനെതിരെ പ്രതികരിച്ച ആള്‍ വള്ളത്തോളാണ്. എഴുത്ത് നമ്മുടെ തൊഴിലാണെന്നും ആ തൊഴിലിന് പ്രതിഫലം ലഭിക്കണമെന്നും അദ്ദേഹം വാദിച്ചു.


എഴുതുന്ന വസ്തുവിന് വിലയുണ്ട്. കഥയ്ക്ക് വായനക്കാരുണ്ട് എന്ന് സ്ഥാപിച്ചത് എസ്.കെയായിരുന്നു. കത്തിടപാടുകളിലൂടെ ആതിഥേയരെ കണ്ടെത്തി ദേശം മുഴുവന്‍ സഞ്ചരിച്ച് അത് യാത്രാക്കുറിപ്പ് ആക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജോലി.

വലിയൊരു പ്രൊഫഷണല്‍ കൂടിയാണ് എസ്.കെ. എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അസൂയ തോന്നിയ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. എന്നും രാവിലെ നടക്കാന്‍ പോകും.

ആ യാത്രയില്‍ കാണുന്ന എന്തിനേയെങ്കിലും കുറിച്ച് കുറിപ്പെഴുതും. അത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. പത്രങ്ങളിലെ വിചിത്രമായ വാര്‍ത്തകള്‍ വെട്ടിവെച്ച് സൂക്ഷിക്കുകയും പിന്നീട് എന്തെങ്കിലും ആവശ്യത്തിനായി അവ എടുത്തുനോക്കുകയും ചെയ്യും. അതാണ് യഥാര്‍ത്ഥത്തില്‍ പ്രഫഷണലിസം.

ആദ്യകാലത്ത് എസ്.കെ പൊറ്റക്കാട് കവിയായിരുന്നു. പഠിക്കുന്ന കാലത്ത് കവിതാമത്സരങ്ങളില്‍ പങ്കെടുക്കുകയും കവിതാരചനകളില്‍ മുഴുകുകയും ചെയ്തിരുന്നു അദ്ദേഹം. കഥാപാത്രത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു കവിത. പിന്നീടാണ് അദ്ദേഹം കഥയിലേക്കും നോവലിലേക്കും വരുന്നത്.

കോഴിക്കോട് എത്തിയതിന് ശേഷമാണ് എസ്.കെയുമായി അടുക്കാന്‍ അവസരം ലഭിക്കുന്നത്. വളരെ മുന്‍പ് തന്നെ ഉറൂബ്, അക്കിത്തം, ഇടശ്ശേരി എന്നിവരെ കാണാനും പരിചയപ്പെടാനും സാധിച്ചു.

എസ്.കെയുടെ ഓരോ യാത്രാവിവരണങ്ങള്‍ വായിക്കുമ്പോഴും നമുക്ക് അതിന്റെ പിന്‍ദൃശ്യങ്ങള്‍ മനസില്‍ തെളിയും അന്തകന്റെ തോട്ടി, പ്രാന്തന്‍ നായയുമെല്ലാം മനസില്‍ വിസ്മയകാഴ്ചകളായി നിലനിന്നിട്ടുണ്ട്.

പൊറ്റക്കാടിനെ ഒന്ന് കാണാന്‍ വളരെ ആഗ്രഹിച്ചിരുന്നു. അങ്ങനെ പാലക്കാട് വെച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് അങ്ങോട്ട് അദ്ദേഹത്തെ അടുത്തറിയാനും അദ്ദേഹത്തിന്റെ കഥകള്‍ ആസ്വദിക്കാനും കഴിഞ്ഞു.

ജീവിതത്തില്‍ ഇങ്ങനേയും അവസ്ഥകളുണ്ടല്ലോ എന്ന് ചിന്തിച്ചുപോകുന്ന കഥകളായിരുന്നു എസ്.കെയുടേത്. ഒരു തെരുവില്‍ നിന്ന് ഇത്രയും കഥകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുമോ എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്. അജ്ഞാത ജീവികളുടെ കഥകള്‍, അതിനപ്പുറം ഗ്രാമത്തിന്റെ കഥകള്‍, ഓരോ ദിവസവും പുതിയ പുതിയ ജീവിതത്തെ കണ്ടെടുക്കുകയായിരുന്നു എസ്.കെ.

എസ്.കെയുടെ ഓരോ യാത്രാവിവരണങ്ങള്‍ വായിക്കുമ്പോഴും നമുക്ക് അതിന്റെ പിന്‍ദൃശ്യങ്ങള്‍ മനസില്‍ തെളിയും അന്തകന്റെ തോട്ടി, പ്രാന്തന്‍ നായയുമെല്ലാം മനസില്‍ വിസ്മയകാഴ്ചകളായി നിലനിന്നിട്ടുണ്ട്.

ഓരോ യാത്രയും ഓരോ ജീവിതമായിരുന്നു എസ്.കെ ക്ക്. ഇന്ന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ വിമാനമുണ്ട്. മറ്റ് സംവിധാനങ്ങളുണ്ട്. അതൊന്നുമില്ലാതിരുന്ന കാലത്ത് കപ്പലില്‍ പോയി കഥകള്‍ കണ്ടെത്തി അത് നമുക്ക് മുന്നില്‍ എത്തിച്ചു.

എസ്.കെയുടെ വാത്സല്യം അനുഭവിക്കാനും അദ്ദേഹത്തിന്റെ സ്‌നേഹം ലഭിക്കാനും അവസരം ലഭിച്ച ഒരാളാണ് ഞാന്‍. അദ്ദേഹം നല്‍കിയ സ്‌നേഹം വലുതാണ്. അദ്ദേഹത്തെക്കുറിച്ച് കുറച്ചെല്ലാമെഴുതാന്‍ എനിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും ഏറെ എഴുതാനുണ്ട്.  ഈ നഗരം അദ്ദേഹത്തെ എന്നും ഓര്‍ക്കും. അദ്ദേഹത്തിന്റ വാങ്മയങ്ങളും…

Advertisement