രാജ സാര്‍ പറയുന്നത് സത്യസന്ധമായ കാര്യം; ഒരു ലക്ഷം കിട്ടിയാല്‍ ആയിരം രൂപ കമ്പോസര്‍ക്കും കൊടുക്കാം: എം.ജയചന്ദ്രന്‍
Malayalam Cinema
രാജ സാര്‍ പറയുന്നത് സത്യസന്ധമായ കാര്യം; ഒരു ലക്ഷം കിട്ടിയാല്‍ ആയിരം രൂപ കമ്പോസര്‍ക്കും കൊടുക്കാം: എം.ജയചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th October 2025, 8:43 pm

പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇളയരാജയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍. അതില്‍ ഒരു വിവാദത്തിന്റെയും ആവശ്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇളയരാജ പറയുന്നത് വളരെ സത്യസന്ധമായ കാര്യമാണെന്നും എം ജയചന്ദ്രന്‍ പറഞ്ഞു. ദി ന്യു ഇന്ത്യന്‍ എക്സ്ര്പ്രസ് കേരളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ പല സംഗീത സംവിധായകരും അവരുടെ കാലഘട്ടങ്ങളില്‍ വളരെ അധികം ബുദ്ധിമുട്ടുകളിലൂടെയാണ് പോയിട്ടുള്ളതത്. എ.ടി ഉമര്‍ സാര്‍, അങ്ങനെ പല ആളുകളുണ്ട്. ആ സമയങ്ങളില്‍ അവരുടെ പാട്ടുകള്‍ക്ക് ഒരു റോയല്‍റ്റി അത് ചെറുതാണെങ്കിലും കിട്ടിയിരുന്നെങ്കില്‍ അത് എത്ര അധികം സഹായമാകുമായിരുന്നു.

ഒരു പാട്ടിന്റെ ബൗദ്ധിക സ്വത്തവകാശം അതിന്റെ വരികള്‍ എഴുതിയ ആള്‍ക്കും സംഗീതത്തിന്റെ അവകാശം അതിന്റെ മ്യൂസിക് കമ്പോസര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പ്രൊഡക്ഷന് കൊടുത്താല്‍ പോലും ഇന്റലെക്ച്ച്വല്‍ പ്രോപ്പര്‍ട്ടി അവരുടേതാണെന്നും ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘ ഗായകരെ സബന്ധിച്ചിടത്തോളം ആ ഗാനങ്ങള്‍ പല വേദികളില്‍ പാടുന്നതിന് അതിന് വലിയ റെമ്യുണറേഷന്‍ കിട്ടുന്നുണ്ട്. അത് സത്യമാണല്ലോ. അതിന്റെ ഒരു ചെറിയ തുക സംഗീത സവിധായകനും ഗാനരചയിതാവിനും കൊടുക്കാം. ഉദാഹരണമായി ഒരു പാട്ട് പാടുമ്പോള്‍ ഒരു ലക്ഷം രൂപ ലഭിക്കുകയാണെങ്കില്‍ അതില്‍ ഒരു ആയിരം രൂപ കമ്പോസര്‍ക്കും ഗാനരചയിതാവിനും റോയല്‍റ്റിയായി കൊടുക്കാം. കാരണം അവര്‍ ക്രിയേറ്റ് ചെയ്തിരിക്കുന്ന ഒര്‍ജിനില്‍ ഗാനമല്ല അവര്‍ പാടുന്നത്,’ എം.ജയചന്ദ്രന്‍ പറഞ്ഞു.

Content highlight:  M. Jayachandran says that Ilayaraja should not be blamed for copyright-related matters