ഹെലികോപ്റ്റര്‍ അപകടം; എം. എ യൂസഫലിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ
Kerala News
ഹെലികോപ്റ്റര്‍ അപകടം; എം. എ യൂസഫലിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 9:29 am

അബുദാബി: ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം. എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ബുര്‍ജില്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഹെലികോപ്റ്റര്‍ അപകടത്തില്‍ നടുവിന് പരുക്കേറ്റതിനെ തുടര്‍ന്ന് നട്ടെല്ലിനാണ് ശസ്ത്രക്രിയ. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ ജോഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

കൊച്ചിയിലെ പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പില്‍ ഞായറാഴ്ചയാണ് രാവിലെ എട്ടരയോടെ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും അടക്കം 5 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

ലേക്‌ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ യൂസഫലി കടവന്ത്രയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന് അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി അബുദാബിയിലെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M A Yusuf Ali undergo with surgery in his spinal code due to Helicopter accident