കഴിഞ്ഞ ഒരാഴ്ച്ചയോളമായി മലയാള സിനിമാലോകം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ജിതിന്‍.കെ.ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കളങ്കാവല്‍. ചിത്രത്തിലെ നായികമാരുടെയും, മമ്മൂട്ടിയുടെയും വിനായകന്റെയും പ്രകടനങ്ങള്‍ക്ക് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിലെ റെട്രോ ഫീലുള്ള തമിഴ് ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
നിലാകായും വെളിച്ചം, വൈഗേയ് എന്നീ രണ്ട് ഗാനങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഹരിത ഹരിബാബുവിന്റെ വരികളായ മന്നനെയ് എന്ന ഗാനമാണ്. മുജീബ് മജീദ് സംഗീത സംവിധാനം നിര്‍വ്വഹിച്ച് സിന്ധു ഡെല്‍സണ്‍ ആലപിച്ച ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കു വെക്കുകയാണ് ഗാനരചിയിതാവ് ഹരിത. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരിത.
‘എഴുതുന്ന പാട്ടുകളുടെ സൗണ്ടിങ്ങില്‍ ഞാന്‍ എപ്പോഴും കോണ്‍ഷ്യസ് ആവാറുണ്ട്. അങ്ങനെ മുജീബിനോട് ഏത് വവ്വല്‍സിലാണ് എന്‍ഡ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ മുജീബ് പറഞ്ഞു ‘അ’ യില്‍ അവസാനിക്കുന്ന രീതിയില്‍ എഴുതിക്കോളാന്‍. അങ്ങനെയാണ് മ എന്ന അക്ഷരത്തില്‍ എഴുതി തുടങ്ങിയത്. പിന്നെ മന്നനെയ്, മമ്മൂട്ടി എല്ലാം ‘മ’ യില്‍ ആണല്ലോ തുടങ്ങുന്നത്.
എനിക്ക് മമ്മൂക്കയെ ഒരുപാട് ഇഷ്ടമാണ്. മന്നനെയ് എന്ന വാക്കും മമ്മൂക്കയുടെ ഫേസും രണ്ടും പെട്ടെന്ന് തന്നെ എന്റെ മനസ്സിലേക്ക് രജിസ്റ്റര്‍ ആയി. മുപ്പത് മിനുട്ട് കൊണ്ടാണ് വരികള്‍ എഴുതിയത്. പൊതുവെ പെട്ടെന്ന് വരികള്‍ എഴുതുന്ന പ്രകൃതമാണ് എന്റേത്. പിന്നെ അന്ന് നമുക്കറിയില്ലല്ലോ ഇത് ഇത്ര വലിയ സംഭവമാകുമെന്ന്. അതുകൊണ്ട് അധികം ആലോചിച്ചൊന്നും എഴുതിയതല്ല,’. ഹരിത പറയുന്നു.
കളങ്കാവല്‍. Photo: kalamkaaval/ theatrical poster
ഗാനം പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് പേര്‍ തന്നെ വിളിച്ച് അഭിനന്ദനമറിയിക്കുന്നുണ്ടെന്നും കളങ്കാവല്‍ പോലെ ഒരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഹരിത പറഞ്ഞു. ആയുര്‍വേദ ഡോക്ടറായ ഹരിത ഹരിബാബു ജോലിതിരക്കുകള്‍ മാറ്റിവെച്ചാണ് തന്റെ ഇഷ്ടമേഖലയായ ഗാനരചനക്കായി സമയം കണ്ടെത്തുന്നത്.
ഇന്ത്യ കണ്ട കൊടുംകുറ്റവാളിയായ സയനൈഡ് മോഹന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ 50 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: lyricist haritha haribabu talks about her experience in writing mannanai song