'നീ ഇങ്ങനെ നടന്നോ, വല്ല പണിക്കും പോടാ'; ഈ ഡയലോഗ് ഇപ്പോള്‍ കേള്‍ക്കാറില്ലെന്ന് ലുക്മാന്‍
Unda
'നീ ഇങ്ങനെ നടന്നോ, വല്ല പണിക്കും പോടാ'; ഈ ഡയലോഗ് ഇപ്പോള്‍ കേള്‍ക്കാറില്ലെന്ന് ലുക്മാന്‍
ന്യൂസ് ഡെസ്‌ക്
Saturday, 6th July 2019, 11:05 pm

ഉണ്ടയിലെ ബിജുകുമാറിനെ അവതരിപ്പിച്ച് നിറയെ പ്രശംസ നേടി നില്‍ക്കുകയാണ് ലുക്മാന്‍. എന്നാല്‍ വന്ന വഴികള്‍ അത്ര എളുപ്പമല്ലായിരുന്നുവെന്ന് പറയുകയാണ് ലുക്മാന്‍. ‘നീ ഇങ്ങനെ നടന്നോ, വല്ല പണിക്കും പോടാ’എന്ന ഡയലോഗ് ആദ്യ കാലത്ത് സ്ഥിരമായിരുന്നുവെന്ന് ലുക്മാന്‍. ഇപ്പോള്‍ ഓക്കെയായെന്നും പറയുന്നു. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്ത് നല്‍കിയ അഭിമുഖത്തിലാണ് ലുക്മാന്റെ പ്രതികരണം.

സിനിമയാണ് ലക്ഷ്യം എന്നൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ല. അവര്‍ക്ക് സിനിമ അത്ര പിടിയുള്ള മേഖലയല്ല. ഉമ്മയും ഉപ്പയും ആദ്യമായി തിയേറ്ററില്‍ പോകുന്നതു തന്നെ ‘കെ.എല്‍.ടെണ്‍ പത്ത്’ കാണാനാണ്.ആദ്യകാലത്തൊക്കെ ”നീ ഇങ്ങനെ നടന്നോ, പല്ല പണിക്കും പോടാ…” എന്ന ഡയലോഗ് സ്ഥിരമായിരുന്നു. ഇപ്പോള്‍ ഓക്കെയായി. എങ്കിലും സിനിമ ഒരു ജോലിയായി അംഗീകരിക്കാനൊന്നും അവര്‍ തയാറായിട്ടില്ല. പക്ഷേ, ഉമ്മ പണ്ടു മുതലേ കട്ട സപ്പോര്‍ട്ടാണ് ലുക്മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊച്ചിയിലാണ് താമസം. വിവാഹിതനല്ല. പുതിയ പ്രൊജക്ടുകളൊക്കെ വരുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്ന ലുക്മാന്‍ പറഞ്ഞു.