മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ലുക്മാന്‍ അവറാന്‍. ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ യൂത്തിനിടയില്‍ വലിയ സ്വീകാര്യത നേടാന്‍ ലുക്മാന് കഴിഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങളില്‍ തന്റെ സിനിമാ കരിയര്‍ തുടങ്ങിയ നടന്‍ പിന്നീട് നായവേഷത്തിലും തിളങ്ങി. ഉണ്ട എന്ന ചിത്രത്തിലൂ
ടെയാണ് ഒരു നടന്‍ എന്ന നിലയില്‍ ലുക്മാന്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
ഖാലിദ് റഹ്‌മാന്റെ തന്നെ തല്ലുമാല എന്ന ചിത്രത്തിലൂടെ ലുക്മാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടി. ലുക്മാന്റേതായി തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അതിഭീകര കാമുകന്‍. ഇപ്പോള്‍ റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
‘ഉമ്മ ആദ്യം തിയേറ്ററില്‍ പോകാറില്ലായിരുന്നു. പിന്നീട് എന്റെ സിനിമകള്‍ ഇറങ്ങിയ ശേഷമാണ് വരാന്‍ തുടങ്ങിയത്. ഉണ്ട എന്ന സിനിമ ഇറങ്ങിയപ്പോള്‍ മുതലേ ഉമ്മ കൂടെ വരാറുണ്ടായിരുന്നു. സുലൈഖ മന്‍സില്‍ റിലീസായ സമയത്ത് എന്നെ ആളുകള്‍ കൂടുതല്‍ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. തല്ലുമാലയും കഴിഞ്ഞു നില്‍ക്കുന്ന സമയമായമായിരുന്നു അത്.
അന്ന് ഉമ്മയുടെ മുന്നില്‍ നിന്ന് തന്നെ ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ എന്നെ അവിടുന്ന് എല്ലാവരും എടുത്ത് പൊക്കുന്നൊക്കെ ഉണ്ടായിരുന്നു. അപ്പോള്‍ ഉമ്മ ‘ ഞാന്‍ നിന്റെ ഉമ്മയാണെന്ന് പറയടാ’ എന്ന് എന്നോട് പറഞ്ഞു. അത് ഒരു വല്ലാത്ത മൊമെന്റായിരുന്നു,’ ലുക്മാന്‍ പറയുന്നു.
തന്റെ ആഗ്രഹം നടക്കുക എന്നതായിരുന്നു അമ്മയുടെ ആഗ്രഹമെന്നും എല്ലാ മാതാപിതാക്കളുടെയും കാര്യം അങ്ങനെ തന്നെയാണെന്നും ലുക്മാന്‍ പറഞ്ഞു. അതാണ് തന്റെ ഏറ്റവും വലിയ വിജയമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
Content highlight: Lukman avaran talks about the happiest moment of his life