ഏയ്, നിങ്ങളുദ്ദേശിച്ച ആളല്ല; പോര്‍ച്ചുഗലില്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമതായി ലൂയീസ് സുവാരസ്
Sports News
ഏയ്, നിങ്ങളുദ്ദേശിച്ച ആളല്ല; പോര്‍ച്ചുഗലില്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമതായി ലൂയീസ് സുവാരസ്
ആദര്‍ശ് എം.കെ.
Tuesday, 10th March 2026, 9:29 am

 

ലിഗ പോര്‍ച്ചുഗലില്‍ ഗോള്‍വേട്ടകാരില്‍ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ കൊളംബിയന്‍ സൂപ്പര്‍ താരം ലൂയീസ് സുവാരസ്. 23 ഗോളുമായാണ് സുവാരസ് നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

മികച്ച ഫോമിലാണ് സുവാരസ് പന്ത് തട്ടുന്നത്. സ്‌പോര്‍ട്ടിങ്ങില്‍ വിക്ടര്‍ ഗ്യോക്കറസിന്റെ അഭാവം അറിയാതിരിക്കുന്നതില്‍ പ്രധാന കാരണം സുവാരസിന്റെ ഗോളടിമേളം തന്നെയാണ്. ലിഗ പോര്‍ച്ചുഗലില്‍ മാത്രമല്ല, യുവേഫ ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെക്കുന്നത്.

ലൂയീസ് സുവാരസ്

ലിഗ പോര്‍ച്ചുഗല്‍ – ഗോള്‍ വേട്ടക്കാരന്‍ 2025-26

(താരം – ടീം – ഗോള്‍ എന്നീ ക്രമത്തില്‍)

ലൂയീസ് സുവാരസ് – സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ – 23

വാന്‍ജെലിസ് പാവ്‌ലദിസ് – ബെന്‍ഫിക്ക – 20

യാനിസ് ബെഗ്രാവുയി – എസ്റ്റോറില്‍ പ്രായ – 17

റിക്കാര്‍ഡോ ഹോര്‍ട്ട – ബ്രാഗ – 14

റിക്കാര്‍ഡോ സലാസര്‍ – ബ്രാഗ – 14

ലൂയീസ് സുവാരസ്

ഒടുവില്‍ കളിച്ച അഞ്ച് മത്സരത്തിലും പരാജയമറിയാതെയാണ് സ്‌പോര്‍ട്ടിങ് കുതിക്കുന്നത്. ഇതില്‍ നാലിലും സുവാരസ് ഗോളും കണ്ടെത്തിയിരുന്നു.

പോര്‍ട്ടോ, ബ്രാഗ എന്നിവരോട് സമനില വഴങ്ങിയപ്പോള്‍ എഫ്.സി ഫമാലിക്കാവോയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനും മോറൈന്‍സ്, എസ്റ്റോറില്‍ പ്രായ എന്നിവര്‍ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനും ടീം വിജയിച്ചു.

നിലവില്‍ 25 മത്സരം പൂര്‍ത്തിയാകുമ്പോള്‍ 19 വിജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമായി 62 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സ്‌പോര്‍ട്ടിങ്. 25 മത്സരത്തില്‍ നിന്നും 66 പോയിന്റുള്ള പോര്‍ട്ടോയാണ് ഒന്നാമത്.

മാര്‍ച്ച് 12നാണ് സ്‌പോര്‍ട്ടിങ് അടുത്ത മത്സരത്തിനിറങ്ങുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് ഓഫ് സിക്സ്റ്റിനിലെ ആദ്യ പാദ മത്സരമാണ് ഇനി പോര്‍ച്ചുഗീസ് സൂപ്പര്‍ ടീമിന് മുമ്പിലുള്ളത്.

നോര്‍വീജിയന്‍ സൂപ്പര്‍ ടീം ബോഡോ ഗ്ലിംറ്റാണ് സ്‌പോര്‍ട്ടിങ്ങിന്റെ എതിരാളികള്‍. ഗ്ലിംറ്റിന്റെ ഹോം ഗ്രൗണ്ടായ ആസ്പ്മിറ സ്റ്റേഡിയമാണ് വേദി.

മാര്‍ച്ച് 17ന് ലിസ്ബണിലെ എസ്റ്റാഡിയോ ഹോസെ അല്‍വലാദെയില്‍ മത്സരത്തിന്റെ രണ്ടാം പാദവും അരങ്ങേറും.

 

Content Highlight: Luis Suarez is the top scorer in Liga Portugal

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.