എഡിറ്റര്‍
എഡിറ്റര്‍
ദേ ഒരു തീവണ്ടി മുതലാളി; കര്‍ഷകന് റെയില്‍വെ നഷ്ടപരിഹാരം നല്‍കിയില്ല; പകരത്തിന് ട്രെയിന്‍ തന്നെ നല്‍കി കോടതി വിധി
എഡിറ്റര്‍
Thursday 16th March 2017 8:06pm

ലുധിയാന: ഉത്തര റെയില്‍വെ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച കര്‍ഷകന് പരിഹാരമായി കോടതി നല്‍കിയത് 300 മീറ്റര്‍ നീളമുള്ള ട്രെയിന്‍. ലുധിയാനയിലെ കടാന ഗ്രാമത്തിലെ കര്‍ഷകനാണ് കോടതി സ്വര്‍ണ്ണ ശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ അനുവദിച്ചത്. ഭൂമിയേറ്റടുത്തപ്പോള്‍ നല്‍കാനുള്ള നഷ്ടപരിഹാര തുക നല്‍കാത്തതിനാണ് സമ്പുരാന്‍ സിംഗെന്നയാള്‍ക്ക് കോടതി ട്രെയിന്‍ നല്‍കി കൊണ്ട് വിധിയിറക്കിയത്.

ലുധിയാന-ചണ്ഡിഗഡ് റെയില്‍വേ ലൈനിനു വേണ്ടി 2007ല്‍ ഭൂമി ഏറ്റെടുത്തിരുന്നു. 1.47 കോടി രൂപയാണ് സമ്പുരാന്‍ സിംഗിന് റെയില്‍വെ നല്‍കാനുള്ളത്. 2015ല്‍ തന്നെ കോടതി ഇയാള്‍ക്ക് നഷ്ടപരിഹാരമായി ഒന്നരക്കോടി രൂപ അനുവദിക്കണമെന്ന് ഉത്തരവിട്ടിരുന്നു.


Also Read: Video:- ക്യാച്ചെടുക്കാന്‍ സ്മിത്തിന്റെ മേല്‍ ചാടി വീണ് സാഹയുടെ സാഹസം; നിലത്ത് വീണുരുണ്ട് താരങ്ങള്‍; പിന്നെ സംഭവിച്ചതാണ് തമാശ


എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഈ ഉത്തരവ് റെയില്‍വേ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് അപൂര്‍വ്വമായ നടപടി കോടതി ജഡ്ജ് ജസ്പാല്‍ വര്‍മ്മ എടുത്തത്. സ്റ്റേഷന്‍ മാസ്റ്ററോടാണ് സമ്പുരാന്‍ സിംഗിന് ട്രെയിന്‍ നല്‍കാന്‍ ഉത്തരവിട്ടത്.

സമ്പുരാന്‍ സിംഗിനെ ട്രെയിനിന്റെ ഉടമസ്ഥനായി കോടതി പ്രഖ്യാപിച്ചെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സമ്പുരാന്‍ ഇപ്പോള്‍. ഉത്തരവ് വന്നയുടന്‍ തന്നെ സമ്പുരാന്‍ സിംഗും അഭിഭാഷകനും റെയില്‍വേ സ്റ്റേഷനിലെത്തി ലോക്കോ പൈലറ്റിന് കൈമാറി.

ട്രെയിന്‍ ഇപ്പോള്‍ തന്റെയാണെന്ന് അവിടെയുണ്ടായിരുന്ന റെയില്‍വേ അധികാരികളോട് പറയുകയും ചെയ്തു.
എന്നാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ സമ്പുരാന്‍ സിങ്ങ് തയ്യാറായില്ല. താന്‍ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാട് എടുത്താന്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിലാവുമെന്നും സമ്പുരാന്‍ സിങ്ങ് പറഞ്ഞു. ഇപ്പോള്‍ വന്ന വിധി മറികടക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ.

Advertisement