'എന്നാ പിന്നെ തുടങ്ങാം'; ദുൽഖർ സൽമാന്റെ ലക്കി ഭാസ്‌ക്കർ; ടീസർ പുറത്ത്
Film News
'എന്നാ പിന്നെ തുടങ്ങാം'; ദുൽഖർ സൽമാന്റെ ലക്കി ഭാസ്‌ക്കർ; ടീസർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2024, 4:40 pm

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അട്ട്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കർ’. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ 4 ഭാഷകളിലായ് ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രമാണിത്.

ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ‘ലക്കി ഭാസ്‌കർ’ൽ ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ചിത്രത്തിൽ ദൃശ്യാവിഷ്ക്കരിക്കുന്നത്.

മീനാക്ഷി ചൗധരിയാണ് നായിക. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ.

ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ സിനിമയായി ഒടുവിൽ എത്തിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. ഓഗസ്റ്റ് 24ന് വമ്പന്‍ പ്രതീക്ഷകളോടെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് അഭിലാഷ് എന്‍. ചന്ദ്രനാണ് തിരക്കഥയൊരുക്കിയത്.

Content Highlight: Lucky Baskhar movie’s teaser out