പ്രണയവും ത്രില്ലറും ഇഴചേര്‍ത്ത് ലൂക്ക ; ടൊവീനോ ചിത്രം ലൂക്കയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
Movie Trailer
പ്രണയവും ത്രില്ലറും ഇഴചേര്‍ത്ത് ലൂക്ക ; ടൊവീനോ ചിത്രം ലൂക്കയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th June 2019, 6:29 pm

കൊച്ചി: യുവനിരയിലെ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യമായ ടൊവീനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ അരുണ്‍ ബോസ് ഒരുക്കുന്ന ലൂക്കയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

സ്റ്റോറീസ് & തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നായികയാകുന്നത് അഹാന കൃഷ്ണയാണ്.

മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്‍സന്‍,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍,ശ്രീകാന്ത് മുരളി,രാഘവന്‍,നീന കുറുപ്പ്,ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്.ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണു ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം വൈറലായിരുന്നു.മനു മഞ്ജിത്ത് രചന നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപന്‍,അഞ്ജു ജോസഫ്,നീതു,സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ്.

സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28ന് തീയറ്ററുകളിലെത്തും പി.ആര്‍.ഒ – വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്