സൗജന്യ വിമാന ടിക്കറ്റ്, എവിടെ വേണമെങ്കിലും അവധിക്കാലം ചെലവഴിക്കാമെന്ന ഓഫര്‍; വൈറലായ ആ സ്വിറ്റ്‌സര്‍ലന്റ് ആരാധകന് വാഗ്ദാനപ്പെരുമഴ
Football
സൗജന്യ വിമാന ടിക്കറ്റ്, എവിടെ വേണമെങ്കിലും അവധിക്കാലം ചെലവഴിക്കാമെന്ന ഓഫര്‍; വൈറലായ ആ സ്വിറ്റ്‌സര്‍ലന്റ് ആരാധകന് വാഗ്ദാനപ്പെരുമഴ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st July 2021, 9:19 pm

പാരിസ്: യൂറോ കപ്പില്‍ ഫ്രാന്‍സിനെതിരായ സ്വിറ്റ്‌സര്‍ലന്റിന്റെ മത്സരം ഏവരെയും ആവേശമാക്കിയ ഒന്നായിരുന്നു. ലോകചാമ്പ്യന്‍മാരെ ഇഞ്ചോടിഞ്ച് നേരിട്ട് ഒടുവില്‍ സ്വിസ് പട വിജയം സ്വന്തമാക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത് ഗാലറിയിലെ ഒരു ആരാധകന്റെ ചിത്രമായിരുന്നു.

കളി അവസാന നിമിഷത്തിലേക്ക് അടുക്കവെ ഒരു ഗോളിന് സ്വിറ്റ്‌സര്‍ലന്റ് പിറകിലായപ്പോള്‍ കരയുകയും എന്നാല്‍ സമനില ഗോള്‍ നേടിയപ്പോള്‍ ആര്‍ത്തുവിളിച്ച് ജഴ്‌സിയൂരുകയും ചെയ്ത ലൂക്ക ലൂട്ടന്‍ബച്ചിന്റെ ചിത്രമായിരുന്നു അത്.

ഇപ്പോഴിതാ ലൂക്കയ്ക്ക് വാഗ്ദാനങ്ങളുടെ പെരുമഴയാണ്. സ്വിസ് വിമാനക്കമ്പനിയായ സ്വിസ് എയര്‍ ലൂക്കയ്ക്ക് സ്‌പെയ്‌നിനെതിരായ സ്വിറ്റ്‌സര്‍ലന്റിന്റെ ക്വാര്‍ട്ടര്‍ മത്സരം കാണാനായി വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുമെന്ന് അറിയിച്ചു.

മറ്റൊരു കമ്പനി സൗജന്യമായി എനര്‍ജി ഡ്രിങ്ക് നല്‍കും. യൂറോ അവസാനിക്കുമ്പോള്‍ എവിടെ വേണമെങ്കിലും അവധിക്കാലം ചെലവഴിക്കാമെന്നും മുഴുവന്‍ ചെലവ് ഏറ്റെടുക്കാമെന്നും സ്വിസ് ടൂറിസ്റ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്.


ഇതാദ്യമായിട്ടാണ് സ്വിസ് പട യൂറോയില്‍ ക്വാര്‍ട്ടറില്‍ കടക്കുന്നത്. മുമ്പ് പല തവണ യൂറോയില്‍ എത്തിയപ്പോഴെല്ലാം അവര്‍ക്ക് ആദ്യ റൗണ്ടില്‍ മടങ്ങാനായിരുന്നു വിധി.

ഷൂട്ടൗട്ടില്‍ നാലിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് സ്വിറ്റ്‌സര്‍ലന്റ് ജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Luca Lautenbach France Switzerland Viral Fan