പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; മഹാരാഷ്ട്രയില്‍ 12കാരിയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
national news
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; മഹാരാഷ്ട്രയില്‍ 12കാരിയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2023, 10:50 am

മുംബൈ: മഹാരാഷ്ട്രയിലെ കല്യാണില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 12 കാരിയെ കുത്തികൊന്നു. മാതാവിന്റെ മുന്നില്‍ വെച്ചാണ് ആദിത്യ കാംബ്ലെ എന്ന 20കാരന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പിടികൂടി.

ഇന്നലെ രാത്രിയാണ് സംഭവം. പെണ്‍കുട്ടി ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് അമ്മയോടൊപ്പം മടങ്ങുകയായിരുന്നു. ഇരുവരുടെയും പിന്നില്‍ നിന്ന് അമ്മയെ തള്ളിമാറ്റിയ പ്രതി പെണ്‍കുട്ടിയെ എട്ട് തവണ കുത്തുകയായിരുന്നു.

അതില്‍ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമായി മാറിയത്. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

നേരത്തെ രണ്ട് തവണ കാംബ്ലെ പ്രണയാര്‍ഭ്യര്‍ത്ഥന നടത്തുകയും പെണ്‍കുട്ടി നിരസിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവം നടക്കുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ് തന്നെ പ്രതിയെ സംഭവസ്ഥലത്ത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അതേസമയം പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും കൊലപാതകത്തിന് ശേഷം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

CONTENT HIGHLIGHTS: Love proposal rejected; 12-year-old girl stabbed to death in Maharashtra; The accused was arrested