പ്രായമായ ലോട്ടറി ഏജന്റുമാരില്‍ നിന്നും നമ്പര്‍ തിരുത്തി പണം തട്ടിയെടുക്കല്‍; യുവാവ് അറസ്റ്റില്‍
Kerala
പ്രായമായ ലോട്ടറി ഏജന്റുമാരില്‍ നിന്നും നമ്പര്‍ തിരുത്തി പണം തട്ടിയെടുക്കല്‍; യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd January 2022, 10:22 am

ഇടുക്കി: അടിമാലിയില്‍ ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായംചെന്ന ലോട്ടറി ഏജന്റിനെ നമ്പര്‍ തിരുത്തിയ ലോട്ടറി കാണിച്ച് കബളിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. 63 കാരിയായ സാറാമ്മ ബേബിയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.

തന്റെ കൈവശമുണ്ടായിരുന്ന 453432 എന്ന ടിക്കറ്റിലെ നാല് എന്ന അക്കം തിരുത്തി ഒന്ന് ആക്കിയാണ് ജയഘോഷ് സാറാമ്മയുടെ കൈയ്യില്‍ നിന്നും പണവും ടിക്കറ്റും തട്ടിയെടുത്തത്.

5000 രൂപ സമ്മാനം അടിച്ചെന്ന് പറഞ്ഞ് ഏജന്റ് സാറാമ്മ ബേബിയെ സമീപിച്ച പ്രതി 3000 രൂപയും 2000 രൂപയുടെ പുതിയ ടിക്കറ്റും തട്ടിയെടുത്തു.

ഇതിന് മുന്‍പ് കല്ലാറില്‍ വെച്ച് ലോട്ടറി ഏജന്റായ ശ്രീകുമാറില്‍ നിന്നും, ആനച്ചാലില്‍ വെച്ച് മോളി എന്ന ഏജന്റില്‍ നിന്നും പ്രതി പണം തട്ടിയെടുത്തിരുന്നു.

ടിക്കറ്റുമായി മൊത്ത വ്യാപാരിയുടെ അടുത്ത് എത്തിയപ്പോഴാണ് ഇവര്‍ തട്ടിപ്പ് മനസ്സിലാക്കിയത്. സമാനമായ തട്ടിപ്പുകള്‍ നടത്തിയതിന് ഇയാള്‍ക്കെതിരെ പല പൊലീസ് സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: lottery fraud case in adimali