തിരുവനന്തപുരം: ഏറെനാളത്തെ കോലാഹലങ്ങള്‍ക്കും വെല്ലുവിളികള്ക്കുംശേഷം ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട സംവാദത്തിന് അരങ്ങൊരുങ്ങി. കോണ്‍ഗ്രസിന്റെ പ്രതിനിധി വി ഡി സതീശന് എം എല്‍ എയും ധനമന്ത്രി തോമസ് ഐസക്കിന്റെ അഡി.പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാറും തമ്മിലായിരിക്കും സംവാദം.
ധനമന്ത്രയുമായി സംവാദത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് എം എല്‍ എ വിഡി സതീഷന് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് സതീഷനെ നേരിടാന്‍ ഐസക്ക് തന്റെ അഡി. പ്രൈവറ്റ് സെക്രട്ടറിയെ പറഞ്ഞയക്കാമെന്ന് വ്യക്തമാക്കിയത്.
എന്നാല്‍ സംവാദമോ ജുഡീഷ്യല്‍ അന്വേഷണമോ അല്ല കേന്ദ്ര ഇടപെടലാണ് വേണ്ടതെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് കടുത്ത ആരോപണ-പ്രത്യാരോപണമാണ് യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ നടന്നത്.
ലോട്ടറിയെക്കുറിച്ചുള്ള സംവാദത്തിന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് തോമസ് ഐസക്കാണ് വിവാദങ്ങള്‍ക്ക തിരികൊളുത്തിയത്. മുഖ്യമന്ത്രി തയ്യാറാണെങ്കില്‍ താനും സംവാദത്തില്‍ പങ്കെടുക്കാമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വി ഡി സതീശനാണ് സംവാദത്തിന് വരുന്നതെങ്കില്‍ തന്റെ സെക്രട്ടറിയെ വിടാമെന്ന് ഐസക് വ്യക്തമാക്കുകയായിരുന്നു.
