[]എറണാകുളം: ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിനടക്കം ഏഴു പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. മാര്‍ട്ടിന്റെ വിശ്വസ്തന്‍ ജോണ്‍ കെന്നഡിയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ലോട്ടറി തട്ടിപ്പ് കേസില്‍ കേരളത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും അതേ സമയം സിക്കിം സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായതായും സി.ബി.ഐ കോടതിയെ അറിയിച്ചു.
ഭൂമിക്ക് പകരമായി സമ്മാനാര്‍ഹമായ ടിക്കറ്റുകളാണ് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയതെന്നും സി.ബി.ഐ പറഞ്ഞു.
സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ വ്യാജലോട്ടറി വിറ്റിട്ടില്ലെന്നും വിറ്റത് സിക്കിം സര്‍ക്കാറിന്റെ അനുമതിയുള്ള ലോട്ടറി മാത്രമാണെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു.
