എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച കേസ്; അന്വേഷണം പൂര്‍ത്തിയായിട്ടേ പ്രതികരിക്കൂ: ലോക്നാഥ് ബെഹ്‌റ
എഡിറ്റര്‍
Friday 15th September 2017 7:58pm

 

തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ കേസിനെ കുറിച്ച് പ്രതികരിക്കൂവെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. കേസന്വേഷണത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി പൊലീസ് മേധാവി രംഗത്തെത്തിയത്.


Also Read: കടലില്‍ നിന്നു കരയുയര്‍ത്തിയ പരശുരാമന്‍ മികച്ച എന്‍ജിനിയറെന്ന് മനോഹര്‍ പരീക്കര്‍


കേസില്‍ പൊലീസിന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്ന് ഇടത് എം.എല്‍.എയായ ഗണേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചലച്ചിത്ര മേഖലയില്‍ നിന്നും നിരവധിപ്പേര്‍ അന്വേഷണത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതോടെയാണ് ബെഹ്‌റ നിലപാട് വ്യക്തമാക്കിയത്.

വനിതാ കമ്മീഷന്‍ സംസ്ഥാന അദ്ധ്യക്ഷ എം.സി ജോസഫൈന് ഭീഷണിക്കത്തുകള്‍ വന്ന സംഭവവും ഗൗരവമായി തന്നെ പരിഗണിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. നടിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവനയിറക്കിയ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുത്തതിന് പിന്നാലെ തനിക്ക് ഭീഷണിക്കത്തുകള്‍ വന്നിരുന്നതായി ജോസഫൈന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


Dont Miss:  ‘നിങ്ങളില്‍ നിന്നുമിത് പ്രതീക്ഷിചില്ല, സിക്കിം ജനതയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ് ഈ വാക്കുകള്‍’; പ്രിയങ്കയ്ക്ക് ബൈജുങ് ബൂട്ടിയയുടെ മറുപടി


അതേസമയം കേസന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കേസ് സി.ബി.ഐക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടിയുടെ ബന്ധു രാജേഷ് ബി. മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement