സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളവരില്‍ ലോക്‌നാഥ് ബെഹ്‌റയും
Kerala News
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളവരില്‍ ലോക്‌നാഥ് ബെഹ്‌റയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th January 2019, 10:29 am

 

ന്യൂദല്‍ഹി: പുതിയ സി.ബി.ഐ മേധാവിയുടെ സ്ഥാനത്തേക്ക് പരിഗണനയിലുള്ളവരില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പേരും. 1985 ബാച്ച് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ബെഹ്‌റയുടെ പേരുള്ളത്.

79 പേരുകളാണ് ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ സമിതി ചര്‍ച്ച ചെയ്തത്. സീനിയോറിറ്റി, പരിചയ സമ്പത്ത്, അഴിമതി വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്തതിലെ പ്രാവീണ്യം, സി.ബി.ഐയിലും സമാനമായ ചുമതലകള്‍ വഹിച്ചതിലുമുള്ള മികവ് എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.

Also read:2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജി.പി ക്ക് തിരിച്ചടി: ഇന്ത്യാ ടുഡേ – കാര്‍വി സര്‍വ്വേ ഫലം പുറത്ത്

പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് സി.ബി.ഐ ഡയറക്ടറെ തീരുമാനിക്കുക. ഇന്നലെ സെലക്ഷന്‍ സമിതി യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

പ്രധാനമന്ത്രിക്കു പുറമേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.