ലോകറെക്കോഡിനൊപ്പം ലോകേഷ് രാഹുല്‍; തുടര്‍ച്ചയായ ഏഴ് ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം
Daily News
ലോകറെക്കോഡിനൊപ്പം ലോകേഷ് രാഹുല്‍; തുടര്‍ച്ചയായ ഏഴ് ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th August 2017, 3:06 pm

പല്ലക്കലെ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിലും അര്‍ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുല്‍ ലോകറെക്കോഡിനൊപ്പമെത്തി. തുടര്‍ച്ചയായി ഏഴ് അര്‍ധസെഞ്ച്വറികള്‍ എന്ന റെക്കോഡിനൊപ്പമാണ് രാഹുലിപ്പോള്‍. വെസ്റ്റ് ഇന്‍ഡീസ് താരം എവര്‍ട്ടണ്‍ വീക്ക്‌സിനൊപ്പാമാണ് ഇനി രാഹുലിന്റെ സ്ഥാനം.

നിലവില്‍ അഞ്ച് പേരാണ് പട്ടികയില്‍ ഉള്ളത്. ഇന്ത്യക്കാരില്‍ രാഹുല്‍ മാത്രമാണ് പട്ടികയിലുള്ളത്. നേരത്തെ രാഹുല്‍ ദ്രാവിഡും ഗുണ്ടപ്പ വിശ്വനാഥും തുടര്‍ച്ചയായി ആറ് അര്‍ധ സെഞ്ച്വറികള്‍ നേടിയിരുന്നു.


Also Read: വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബി.ജെ.പി മന്ത്രി; മറ്റുള്ളവരെ വന്ദേമാതരം ചൊല്ലിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിക്കാരുടെ സ്ഥിതി ഇതാണ്


85 റണ്‍െസടുത്ത് പുറത്തായ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന ഇന്നിംഗസാണ് ഇന്ന് കാഴ്ചവെച്ചത്. സെഞ്ച്വറിയിലേയ്ക്ക് കുതിക്കുകയായിരുന്ന രാഹുലിനെ പുഷ്പകുമാരയുടെ പന്തില്‍ ചന്ദിമാല്‍ പിടിച്ച് പുറത്താക്കുകായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടിയിട്ടുണ്ട്.