സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ തുടരും
Kerala News
സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st May 2021, 6:11 pm

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് മാത്രമായിരിക്കും ട്രിപ്പിള്‍ ലോക് ഡൗണ്‍.
മറ്റ് ജില്ലകളിലെ ട്രിപ്പിള്‍ ലോക് ഡൗണ്‍ നീക്കി.

തൃശ്ശൂ‍ർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ടിപിആർ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നാളെ മുതൽ ട്രിപ്പിൽ ലോക്ക് ഡൗൺ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയർത്തുന്നത്. കൂടുതൽ ശക്തമായ നടപടികൾ ജില്ലയിൽ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖല ഐ.ജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്യും

കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആ‍ർ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അത് 23.18 ആണ്. മലപ്പുറത്താണ് ഇപ്പോഴും ടിപിആ‌ർ കൂടുതൽ. മറ്റു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു വരികയാണ്, ആക്ടീവ് കേസുകളും എല്ലാ ജില്ലകളിലും കുറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 29,673 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കൊവിഡ് മരണ നിരക്ക് 142 ആയി ഉയര്‍ന്നു.

 

Content Highlights: Lockdown Extended in Kerala