നിവിന്‍പോളി നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന എന്‍.പി.42 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പുറത്ത് വന്നിരിക്കുന്ന ലൊക്കേഷന്‍ സ്റ്റില്‍

പുറത്തു വന്ന ചിത്രം പ്രകാരം വമ്പന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലും യു.എ.ഇയിലുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. രണ്ട് ഷെഡ്യൂളുകളായി നാല് മാസങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.

മരുഭൂമിയില്‍ ഷൂട്ട് നടക്കുന്നതിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. വലിയ ക്രയിന്‍ യൂണിറ്റും നിരവധി വാഹനങ്ങള്‍ നിരയായി കിടക്കുന്നതും ചിത്രത്തില്‍ വ്യക്തമാണ്.

ഡെസേര്‍ട്ട് ചേസ് പോലെയുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനു വേണ്ടിയുള്ള ഒരുക്കം നടക്കുന്നതിനിടെ പകര്‍ത്തിയത് ആയിരിക്കും ഈ ചിത്രമെന്നാണ് സൂചനകള്‍. നിരവധി പേര്‍ ജോലിയില്‍ വ്യാപൃതരായിരിക്കുന്നത് ചിത്രത്തില്‍ വ്യക്തമാണ്.

മിഖായേലിന് ശേഷം നിവിന്‍ പോളിയും ഹനീഫ് അദേനിയും ഒരുമിക്കുന്ന പ്രൊജക്ടാണ് എന്‍.പി.42. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നിവിന്‍ പോളിക്കൊപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

content highlights: Location still of Nivin Pauly’s new movie is out