കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-എന്‍.ഡി.എ തരംഗം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി വ്യക്തമായ മുന്നേറ്റം നടത്തുമ്പോള്‍ കൈപ്പിടിയിലുണ്ടായിരുന്ന പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ തിരിച്ചടി നേരിട്ടു.
പാലക്കാട് യു.ഡി.എഫാണ് മുന്നേറുന്നത്. പാലക്കാട് രണ്ട് പഞ്ചായത്തുകളും എന്‍.ഡി.എ എല്‍.ഡി.എഫിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ പിന്നില്‍ നിന്നിരുന്ന എല്‍.ഡി.എഫ് അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലമെച്ചപ്പെടുത്തുകയാണ്. തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് വിജയം ഉറപ്പിച്ചപ്പോള്‍ കണ്ണൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ ലീഡ് ചെയ്യുന്നു.
കായംകുളം, കൂത്താട്ടുകുളം, പുതുപ്പള്ളി നഗരസഭകളടക്കം പിടിച്ചെടുത്ത് യു.ഡി.എഫ് കരുത്ത് കാണിച്ചു. ടി-20 പാര്‍ട്ടിയുടെ ഭരണം അവസാനിപ്പിച്ച് കുന്നത്തുനാട് പഞ്ചായത്തും യു.ഡി.എഫ് പിടിച്ചെടുത്തു.
എന്നാല്‍ ജില്ലാ പഞ്ചായത്തുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. ഏഴ് ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് എണ്ണത്തില്‍ വീതം ലീഡ് തുടരുകയാണ്. എന്‍.ഡി.എയ്ക്ക് ഒരു ജില്ലാ പഞ്ചായത്തിലും ലീഡ് നേടാനായില്ല.