എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ലോഡ് ഷെഡിങ്
എഡിറ്റര്‍
Wednesday 28th March 2012 6:44pm

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനം. പകലും രാത്രിയും അര മണിക്കൂര്‍ വീതമാമ് ലോഡ് ഷെഡിങ്. സര്‍ക്കാര്‍ അനുമതിയോടെ വൈദ്യുതി ബോര്‍ഡിന്റെതാണ് തീരുമാനം. രാത്രി 6.30നും 10.30നും ഇടയിലായിരിക്കും ലോഡ് ഷെഡിങ്.

നേരത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം കടുത്ത വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രവിഹിതം ലഭ്യമായില്ലെങ്കില്‍ പീക്ക് സമയങ്ങളില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തണമെന്നും വ്യവസായങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നേരത്തെ ബോര്‍ഡ് സര്‍ക്കാരിന് ശിപാര്‍ശ ചെയ്തിരുന്നു.

വേനല്‍ മഴ ലഭ്യമാകാത്തതും പരീക്ഷകാലമായതിനാല്‍ ഉപഭോഗം വര്‍ധിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വിലയിരുത്തല്‍. പ്രതിദിനം സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യം. ഇതില്‍ മൂന്നിലൊന്ന് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും അടിയന്തിരമായി 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

നിലവില്‍ കായംകുളം എന്‍.ടി.പി.സിയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും യൂണിറ്റിന് 12 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. ഇത് ബോര്‍ഡിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ജലസംഭരണികളിലുമായി സംഭരണശേഷിയുടെ 40% ജലമാണ് അവശേഷിക്കുന്നത്. വേനല്‍മഴ വൈകിയാല്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്നാണ് സൂചന.

Advertisement