എഡിറ്റര്‍
എഡിറ്റര്‍
നാളെ മുതല്‍ 23 വരെ ലോഡ്‌ഷെഡിങ് ഇല്ല
എഡിറ്റര്‍
Friday 1st March 2013 12:55pm

തിരുവനന്തപുരം: നാളെ മുതല്‍ 23 വരെ ഇനി സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാവുകയില്ല. പരീക്ഷാക്കാലം പ്രമാണിച്ചാണ് ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Ads By Google

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കാന്‍ ഇരിക്കുന്നതിനാല്‍ തന്നെ ലോഡ് ഷെഡിങ് ഒഴിവാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

നാളെ മുതല്‍ 23 വരെ ലോഡ് ഷെഡിങ് ഒഴിവാക്കിയത് സംബന്ധിച്ച ഉത്തരവ് വൈദ്യുതി ബോര്‍ഡ് പുറത്തിറക്കി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് അവലോകന യോഗത്തിലാണ് തീരുമാനം.

പരീക്ഷകള്‍ മുന്‍നിര്‍ത്തി മാര്‍ച്ച് ലോഡ്‌ഷെഡിങ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ കെഎസ്ഇബിക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒരു ദിവസം ലോഡ് ഷെഡിങ് ഒഴിവാക്കുമ്പോള്‍ 7 ദശലക്ഷം യൂണിറ്റ് അധികവൈദ്യുതി ബോര്‍ഡിന് കണ്ടെത്തേണ്ടി വരും. ഒരു ദിവസം ലോഡ് ഷെഡിങ് ഒഴിവാക്കുമ്പോള്‍ 7 ദശലക്ഷം യൂണിറ്റ് അധികവൈദ്യുതി ബോര്‍ഡിന് കണ്ടെത്തേണ്ടി വരും. ഈ അധികവൈദ്യുതി പുറമെ നിന്ന് ലഭ്യമാക്കാനാണ് ശ്രമം.

അതേസമയം, കായംകുളം താപനിലയത്തിന്റെ പ്രവര്‍ത്തനത്തിനെടുക്കുന്ന വെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടിയത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഉപ്പിന്റെ അംശം കൂടിയതിനാല്‍ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള നീക്കത്തിലായിരുന്നു എന്‍.ടി.പി.സി. ജലവിഭവ വകുപ്പ്, വൈദ്യുതി ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളുമായി വ്യാഴാഴ്ച എന്‍.ടി.പി.സി അധികൃതര്‍ ചര്‍ച്ച നടത്തി കൂടുതല്‍ വെള്ളമെത്തിക്കാന്‍ ധാരണയായി. എട്ട് ദശലക്ഷം യൂണിറ്റോളമാണ് കായംകുളത്തെ ഉല്‍പാദനം.

Advertisement