ലിസ വീണ്ടും വരുന്നു; ചിത്രമൊരുങ്ങുന്നത് 3ഡിയില്‍
new movie
ലിസ വീണ്ടും വരുന്നു; ചിത്രമൊരുങ്ങുന്നത് 3ഡിയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th May 2019, 3:20 pm

കൊച്ചി: മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരാണ് ലിസ. പ്രേത സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെ ആവേശപൂര്‍വ്വം സ്വീകരിച്ച ചിത്രമായിരുന്നു ലിസയും ചിത്രത്തിന്റെ രണ്ടാം ഭാഗമായ വീണ്ടും ലിസയും.

ഇപ്പോഴിതാ ലിസ വീണ്ടും വരികയാണ്. ബേബി സംവിധാനം ചെയ്ത ലിസയുടെ ആദ്യ ഭാഗത്തില്‍ സീമയും രണ്ടാം ഭാഗമായ വീണ്ടും ലിസയില്‍ ശാരിയുമായിരുന്നു ലിസയായി എത്തിയതങ്കില്‍ പുതിയ ചിത്രത്തില്‍ തമിഴ് നടി അഞ്‌ലിയാണ് ലിസയാവുന്നത്.

തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം മെയ് 24 ന് തിയേറ്ററുകളില്‍ എത്തും.നവാഗതനായ രാജു വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം 3 ഡിയിലാണ് ഒരുങ്ങുന്നത്. ഛായാഗ്രാഹകന്‍ പി.ജി മുത്തയ്യ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകരന്ദ്‌ദേശ് പാണ്ഡേയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.