ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി മറ്റാർക്കും അവസരം നൽകാതെ ആധിപത്യം പുലർത്തുന്ന ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. റയൽ മാഡ്രിഡിന് വേണ്ടിയും ബാഴ്സലോണക്ക് വേണ്ടിയുമാണ് ഇരുതാരങ്ങളും തങ്ങളുടെ സുവർണ കാലഘട്ടം അടയാളപ്പെടുത്തിയത്. റയൽ-ബാഴ്സ എൽക്ലാസിക്കോയിൽ പല സമയത്തും മെസിയും റൊണാൾഡോയും നടത്തിയ പോരാട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്.
ഇരുവരും നേർക്കുനേർ വന്ന പോരാട്ടങ്ങളെ കുറിച്ച് മെസി ഒരിക്കൽ മനസ് തുറന്നിരുന്നു. തങ്ങളുടെ റൈവൽറി വളരെ ഭംഗിയുള്ളതായിരുന്നുവെന്നും മത്സരബുദ്ധിയോടെ ഇരുവരും കളിയെ സമീപിച്ചിരുന്നതിനാൽ ഈ റൈവൽറി തങ്ങളെ മികച്ചവരാവാൻ പ്രേരിപ്പിച്ചിരുന്നുവെന്നുമാണ് മെസി പറഞ്ഞിരുന്നത്.
റൊണാൾഡോ തന്നെ പോലെ വലിയ നേട്ടങ്ങളിലെത്താനും എല്ലാവരെയും പരാജയപ്പെടുത്താനും ആഗ്രഹിച്ചിരുന്നുവെന്നും മെസി വ്യക്തമാക്കി. ബാലൺ ഡി ഓറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അർജന്റീന ഇതിഹാസം ഇക്കാര്യം പറഞ്ഞിരുന്നത്.
‘എപ്പോഴും അത് ഒരു പോരാട്ടമായിരുന്നു. ഞങ്ങളുടെ റൈവൽറി വളരെ ഭംഗിയുള്ളതായിരുന്നു. ഞങ്ങൾ വളരെ മത്സരബുദ്ധിയോടെയാണ് കളിയെ സമീപിച്ചിരുന്നത്. അതിനാൽ ഈ റൈവൽറി മികച്ചവരാകാൻ ഞങ്ങളെ പരസ്പരം പ്രേരിപ്പിച്ചു. ക്രിസ്റ്റ്യാനോ എപ്പോഴും വലിയ നേട്ടങ്ങൾ സ്വന്തമാക്കാനും എല്ലാവരെയും പരാജയപ്പെടുത്താനും ആഗ്രഹിച്ചിരുന്നു. ഞാനും അങ്ങനെ തന്നെയായിരുന്നു. ഞങ്ങൾക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകൾക്കും അത് ഒരു സുവർണ കാലഘട്ടമായിരുന്നു,’ മെസി പറഞ്ഞു.

മെസി അടുത്തിടെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ ക്ലബ്ബായ ബെനിനെതിരെയായിരുന്നു മെസി അവസാനമായി അർജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയത്. അവസാന മത്സരത്തിൽ അർജന്റീനക്ക് വേണ്ടി മെസി രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടിയാണ് തിളങ്ങിയത്.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്.
മറുഭാഗത്ത് റൊണാൾഡോ ഇപ്പോഴും ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ സൗദി ക്ലബ്ബായ അൽ നസറിന് വേണ്ടി പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.
നിലവിൽ ആയിരം ഗോളുകളെന്ന ചരിത്രനേട്ടത്തിന്റെ തൊട്ടരികിലാണ് പോർച്ചുഗീസ് ഇതിഹാസം. ഇതിനോടകം തന്നെ 981 ഗോളുകൾ എതിരാളികളുടെ വലയിലെത്തിച്ച റൊണാൾഡോയ്ക്ക് 19 ഗോളുകൾ കൂടി മതി ഈ മാന്ത്രിക സംഖ്യയിലെത്താൻ.
Content Highlight: Lionel Messi talks about Cristiano Ronaldo
