മേജര്‍ സോക്കര്‍ ലീഗില്‍ (എം.എല്‍.എസ്) ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ വിജയം. ഡി.സി. യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
മേജര്‍ സോക്കര്‍ ലീഗില്‍ (എം.എല്‍.എസ്) ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ വിജയം. ഡി.സി. യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
മയാമിക്കായി ലയണല്‍ മെസിയും റോഡ്രിഗോ ഡി പോളുമാണ് ഗോളുകള്‍ നേടിയത്. ടീമിനായി ആദ്യം ഗോള്‍ സ്വന്തമാക്കിയത് ഡി പോളാണ്. 17ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍. പത്ത് മിനിറ്റുകള്‍ക്കപ്പുറം മെസിയും വലകുലുക്കി. മറ്റെയോ സില്‍വെറ്റി നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു 27ാം മിനിട്ടിലെ താരത്തിന്റെ ഈ ഗോള്‍.
മറുവശത്ത് തായ് ബാരിബോയാണ് ഡി.സി. യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേട്ടം. 75ാം മിനിട്ടിലായിരുന്നു താരം ടീമിനായി വല കുലുക്കിയത്.

ലയണല്‍ മെസി. Photo: 433/x.com
ഈ മത്സരത്തിലെ ഒറ്റ ഗോളോടെ ലയണല്‍ മെസിയ്ക്ക് തന്റെ കരിയര്‍ ഗോള്‍ 899 ആക്കി ഉയര്‍ത്താന്‍ സാധിച്ചു. ഇതോടെ 900 ഗോളുകള്‍ എന്ന ചരിത്ര നിമിഷത്തേക്കുള്ള അകലം താരം കുറച്ചിരിക്കുകയാണ്. ഒറ്റ ഗോള്‍ അകലെ മറ്റൊരു ചരിത്രനേട്ടവും താരത്തിനെ കാത്തിരിക്കുന്നുണ്ട്.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 900 ഗോളുകള്‍ നേടുന്ന താരമാകാനാണ് മെസിക്ക് അവസരമുള്ളത്. അതിനൊപ്പം തന്റെ ചിരവൈരിയായ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഈ നേട്ടത്തില്‍ മറികടക്കാനും സാധിക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: World Soccer Talk.com
കരിയറില്‍ 1238 മത്സരങ്ങളില്‍ കളത്തിലിറങ്ങിയാണ് റോണോ 900 ഗോളുകള്‍ എന്ന സ്‌പെഷ്യല്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. ഇതാകട്ടെ പോര്‍ച്ചുഗലിന് പുറമെ, വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയായിരുന്നു. മെസിയാകട്ടെ തന്റെ 899 ഗോളുകള്‍ അക്കൗണ്ടില്‍ എത്തിച്ചത് 1140 മത്സരങ്ങളില്‍ കളിച്ചാണ്.
മാര്‍ച്ച് 12നാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാഷ്വില്ലെയാണ് ഈ മത്സരത്തില്‍ ടീമിന്റെ എതിരാളികള്‍. ജിയോഡിസ് പാര്‍ക്കിലാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തില്‍ മെസി ചരിത്രനേട്ടം തന്റെ പേരില്‍ എഴുതിക്കുറിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Lionel Messi scored 899 goals and need one for surpass Cristiano Ronaldo in fastest to 900 career goals