2026 ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പ് ജെ യിലെ ആദ്യ മത്സരത്തിൽ അൾജീരിയയാണ് മെസിപ്പടയുടെ എതിരാളികൾ. കാൻസസ് സിറ്റി സ്റ്റേഡിയത്തിൽ നാളെ രാവിലെ ഇന്ത്യൻ സമയം 6.30നാണ് മത്സരം നടക്കുക.
2026 ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പ് ജെ യിലെ ആദ്യ മത്സരത്തിൽ അൾജീരിയയാണ് മെസിപ്പടയുടെ എതിരാളികൾ. കാൻസസ് സിറ്റി സ്റ്റേഡിയത്തിൽ നാളെ രാവിലെ ഇന്ത്യൻ സമയം 6.30നാണ് മത്സരം നടക്കുക.
ഈ മത്സരത്തിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ മെസിയെ കാത്തിരിക്കുന്നത് ഒരു വമ്പൻ നേട്ടമാണ്. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടുന്ന താരമാകാനാണ് അർജന്റൈൻ ക്യാപ്റ്റൻ സാധിക്കുക.

നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് അര്‍ജന്റൈന്‍ ഇതിഹാസം ഡിയാഗോ മറഡോണയ്‌ക്കൊപ്പമാണ് മെസി. ഇരുവർക്കും ലോകകപ്പിലുള്ളത് എട്ട് അസിസ്റ്റുകളാണ്. ഈ ടൂർണമെന്റിൽ ഒരു അസിസ്റ്റ് കൂടി സ്വന്തമാക്കാൻ സാധിച്ചാൽ ഈ നേട്ടത്തിൽ മെസിക്ക് തലപ്പത്തെത്താം.
(താരം, ടീം, ഗോള്‍ എന്ന ക്രമത്തില്‍)
ലയണല്‍ മെസി – അര്‍ജന്റീന – 8
ഡിയാഗോ മറഡോണ – അര്‍ജന്റീന – 8
പിയറി ലിറ്റ്ബാര്‍സ്‌കി – ജര്‍മനി – 7
ഗ്രെഗോര്‍സ് ലാറ്റോ – പോളണ്ട് – 7
ഡേവിഡ് ബെക്കാം – ഇംഗ്ലണ്ട് – 6
പെലെ – ബ്രസീല്‍ – 6
തോമസ് ഹെസ്ലര്‍ – ജര്‍മനി – 6
ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ – ജര്‍മനി – 6
തോമസ് മുള്ളര്‍ – ജര്‍മനി – 6
ഉവെ സീലര്‍ – ജര്‍മനി – 6

മെസി തന്റെ ആറാം ലോകകപ്പിനായാണ് ഒരുങ്ങുന്നത്. 2006ൽ ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ച താരം തുടർന്നുള്ള എല്ലാ ലോകകപ്പിലും ബൂട്ടണിഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ തന്റെ കരിയർ പൂർണതയിലാക്കി കിരീടവും അർജന്റൈൻ ഇതിഹാസം തന്റെ അക്കൗണ്ടിലെത്തിച്ചു.
Content Highlight: Lionel Messi needs one Assist to became player with most assists in World Cup History